മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിൽ വെട്ടികുറച്ച ശമ്പളം പുനഃസ്ഥാപിക്കുന്നനു. ഇക്കണോമിക്സ് ടൈംസാണ് വാർത്ത പുറത്ത് വിട്ടത്. കോവിഡ് സമയത്ത് പ്രവർത്തിച്ച ഹൈഡ്രോകാർബൺ വ്യവസായത്തിലെ ജീവനക്കാർക്ക് 30 ശതമാനം ശമ്പളം അഡ്വാൻസായി നൽകാനും റിലയൻസിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പ്രതിവർഷ 15 ലക്ഷത്തിന് മുകളിലുള്ളിൽ ശമ്പളമുള്ളവരുടെ വേതനം 10 മുതൽ 50 ശതമാനം വരെ കുറച്ചിരുന്നു. 2020 ഏപ്രിൽ ഒന്ന് മുതലാണ് ശമ്പളം വെട്ടികുറച്ചത്. ഇത് പുനഃസ്ഥാപിക്കാൻ റിലയൻസ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
കമ്പനിയുടെ ടോപ് ലെവൽ മാനേജ്മെൻറ് ജോലിക്കാരുടെ ശമ്പളമാണ് കുറച്ചത്. കോവിഡ് മൂലം റിലയൻസിെൻറ എനർജി വ്യവസായത്തിൽ നിന്നുള്ള വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. 33 ശതമാനം കുറവാണ് എനർജി വ്യവസായത്തിൽ മാത്രമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.