ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനിക്കും ‘സെബി’ക്കും ഇടക്കാല ക്ലീൻചിറ്റ്

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി​ക്കെ​തി​രാ​യ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ലെ ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ, ഓ​ഹ​രി വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ(​സെ​ബി)​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​ക​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി സ​മി​തി. ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ൽ ആ​രോ​പി​ച്ച ഓ​ഹ​രി​യു​ടെ കൃ​ത്രി​മ​മാ​യ വി​ല​വ​ർ​ധ​ന​യും സെ​ക്യൂ​രി​റ്റീ​സ് നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​വും സം​ബ​ന്ധി​ച്ച് സെ​ബി ഇ​തി​ന​കം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദാ​നി ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ഒ​രു കേ​സും ഉ​രു​ത്തി​രി​ഞ്ഞു​വ​ന്നി​ട്ടി​ല്ലെ​ന്നും മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി എ.​കെ. സ​പ്രെ അ​ധ്യ​ക്ഷ​നാ​യ സ​മി​തി സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

അ​ദാ​നി​ക്കും ‘സെ​ബി’​ക്കും ഇ​ട​ക്കാ​ല ക്ലീ​ൻ ചീ​റ്റ് ന​ൽ​കി​യ സു​പ്രീം​കോ​ട​തി സ​മി​തി​യു​ടെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് കേ​സി​ലെ ക​ക്ഷി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ർ വ​ഴി​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. ‘അ​ദാ​നി എ​ന​ർ​ജി’​യു​ടെ വി​ല ഉ​യ​ർ​ത്താ​ൻ കൃ​ത്രി​മ​മാ​യ സം​ഭാ​വ​ന​ക്ക് തെ​ളി​വി​ല്ല. നി​ല​വി​ൽ അ​ദാ​നി​യു​മാ​യി ബ​ന്ധ​മു​ള്ള ക​ക്ഷി​ക​ളു​ടെ ഇ​ട​പാ​ടോ സെ​ക്യൂ​രി​റ്റി നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. സെ​ബി ഇ​തു​വ​രെ അ​​ന്വേ​ഷി​ച്ച​തി​ൽ സെ​ബി​യു​ടെ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്കും വീ​ഴ്ച​യി​ല്ല എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

ജ​നു​വ​രി 24ന് ​പു​റ​ത്തു​വ​ന്ന ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് അ​ദാ​നി ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​മൂ​ല്യം മൂ​ക്കു​കു​ത്തി​വീ​ണ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. നി​യ​മം ലം​ഘി​ച്ചി​ല്ലെ​ങ്കി​ലും അ​ദാ​നി ഓ​ഹ​രി​ക​ൾ​ക്ക് വി​പ​ണി വി​ല പു​ന​ർ​നി​ശ്ച​യി​ച്ചു. വി​പ​ണി വി​ല പു​ന​ർ നി​ർ​ണ​യി​ച്ച​തു​കൊ​ണ്ട് മാ​ത്രം നി​യ​മ​ലം​ഘ​നം ന​ട​ന്നു​വെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ല​വി​ൽ സെ​ബി ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ​യും ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ളു​ടെ​യും സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് പ​റ​യാ​നാ​കി​ല്ല. അ​ദാ​നി ഗ്രൂ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട 13 വി​ദേ​ശ ക​മ്പ​നി​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ഉ​ട​മ​ക​ളു​ടെ വി​ശ​ദാം​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​വ ‘പ​ബ്ലി​ക് ഷെ​യ​ർ ഹോ​ൾ​ഡി​ങ്’ ക​മ്പ​നി​ക​ൾ അ​ല്ലെ​ങ്കി​ൽ മാ​ത്ര​മാ​ണ്, അ​ദാ​നി ക​മ്പ​നി​ക​ൾ 1957ലെ ‘​സെ​ക്യൂ​രി​റ്റീ​സ് കോ​ൺ​ട്രാ​ക്റ്റ് റ​ഗു​ലേ​ഷ​ൻ റൂ​ൾ​സി’​ലെ ‘19 എ’ ​ച​ട്ടം ലം​ഘി​ച്ചു​വെ​ന്ന് പ​റ​യാ​നാ​വൂ. എ​ന്നാ​ൽ, 13 ക​മ്പ​നി​ക​ളും ത​ങ്ങ​ളു​ടെ ഉ​ട​മ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് പു​റ​മെ അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് നി​രോ​ധ​ന ച​ട്ടം ഒ​മ്പ​ത് പ്ര​കാ​ര​മു​ള്ള വി​വ​ര​ങ്ങ​ളും സെ​ബി​ക്ക് ന​ൽ​കി​യെ​ന്നും അ​ത് പ്ര​കാ​രം അ​ദാ​നി​ക്കെ​തി​രെ നി​ല​വി​ൽ ഒ​രു കേ​സ് ഉ​രു​ത്തി​രി​ഞ്ഞി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് സൃ​ഷ്ടി​ച്ച സം​ശ​യം അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സെ​ബി അ​തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ അ​ന്വേ​ഷ​ണം തു​ട​രേ​ണ്ട​തു​ണ്ടെ​ന്ന് ബോ​ധി​പ്പി​ച്ച​താ​യും സു​പ്രീം​കോ​ട​തി സ​മി​തി കൂ​ട്ടി​ച്ചേ​ർ​ത്തു. 

പാനൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന പോയിന്റുകൾ:

  • കൃത്രിമ വ്യാപാരം നടത്തിയതിന്റെയോ മാർക്കറ്റിൽ കൃത്രിമം കാണിക്കുന്നതിനായി ഒരേ സംഘത്തിന് നിരന്തരം വ്യപാരം നടത്തുന്ന വാഷ് ട്രേഡ്സിന്റെയോ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
  • വ്യാപാര ദുരുപയോഗത്തിന്റെ തെളിവുകളില്ല.
  • മിനിമം പൊതു ഓഹരികൾ നൽകിയതിലും പാർട്ടികളുടെ നിക്ഷേപങ്ങളുടെയും കണക്കുകളിൽ ലംഘനമില്ല.
  • പൊതുജനങ്ങൾക്ക് കൈവശം വെക്കാവുന്ന ഓഹരികൾ സംബന്ധിച്ച നിയന്ത്രണങ്ങളി​ൽ പരാജയപ്പെട്ടിട്ടില്ല.

കൃത്രിമം കാണിച്ചുവെന്ന ആരോപണം കേസായി ഉന്നയിക്കാവുന്ന തരത്തിലുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പാനൽ വ്യക്തമാക്കുന്നു.


Tags:    
News Summary - Supreme Court Panel's Clean Chit To Adani Group: Prima Facie No Violation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.