ഐഫോൺ നിർമ്മാണശാലക്കായി 45,000 ജീവനക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ടാറ്റ

ചെന്നൈ: ഐഫോൺ ഘടകങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിക്കായി വൻതോതിൽ റിക്രൂട്ട്മെന്റിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഹൊസൂരിൽ തുടങ്ങുന്ന ഫാക്ടറിക്കായാണ് റിക്രൂട്ട്മെന്റ്. 24 മാസത്തിനുള്ളിൽ 45,000 ജീവനക്കാരെ നിയമിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്.

ഐഫോൺ ഘടകങ്ങൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറിയിൽ നിലവിൽ 10,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ചൈനക്ക് പുറമേ മറ്റ് വിപണികളിലും ഫോൺ നിർമ്മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ ഗ്രൂപ്പുമായി ആപ്പിൾ കരാറിൽ ഏർപ്പെട്ടത്.

കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ മൂലം ചൈനയിൽ ഐഫോൺ ഘടകങ്ങളുടെ നിർമാണം മന്ദഗതിയിലാണ്. യു.എസുമായിട്ടുള്ള ചൈനയുടെ തർക്കങ്ങളും ഐഫോൺ നിർമ്മാണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 500 ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതാണ് ഹൊസൂരിലെ ആപ്പിൾ നിർമ്മാണശാല. ഏകദേശം 5,000ത്തോളം പേരെ ഇവിടെ ജോലിക്കെടുത്തിരുന്നു. അതേസമയം, വാർത്തയോട് പ്രതികരിക്കാൻ ആപ്പിളോ ടാറ്റ ഗ്രൂപ്പോ തയാറായിട്ടില്ല.

Tags:    
News Summary - Tata Group add 45,000 workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.