മുംബൈ: കോവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് തങ്ങളുടെ ജീവനക്കാർക്കൊപ്പം അവരുടെ കുടുംബങ്ങളുടെ ഭാവി കൂടി പരിഗണിച്ചാണ് ടാറ്റയുടെ പുതിയ നീക്കം. പദ്ധതി പ്രകാരം കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ അയാൾ അവസാനം വാങ്ങിയ ശമ്പളം എത്രയാണോ അത് കുടുംബാംഗങ്ങള്‍ക്ക് തുടര്‍ന്നും നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജീവനക്കാരന് 60 വയസ്സ് തികയുന്നത് വരെ ഇത് തുടരാനാണ് തീരുമാനം. കുടുംബത്തിന് മെഡിക്കല്‍ ആനുകൂല്യങ്ങളും ഭവന സൗകര്യങ്ങളും ലഭ്യമായിരിക്കും. ഇതിനൊപ്പം ജീവനക്കാരെൻറ കുട്ടികളുടെ ബിരുദം വരെയുള്ള വിദ്യഭ്യാസ ചെലവും കമ്പനി വഹിച്ചേക്കും. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ടാറ്റ സ്റ്റീൽസ് നിർണായകമായ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതോടെ നിരവധി പേരാണ് കമ്പനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള ജീവനക്കാരെ എല്ലാ വിധത്തിലും പിന്തുണക്കുമെന്നും അവരുടെ സുരക്ഷക്കും സൗഖ്യത്തിനും വേണ്ടി എല്ലായ്പ്പോഴും ടാറ്റ സ്റ്റീൽ കുടുംബം നിലകൊള്ളുമെന്നും പ്രസ്താവനയിൽ ടാറ്റാ സ്റ്റീൽ വ്യക്തമാക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുള്ള ടാറ്റ മുമ്പും ജീവനക്കാരുടെ ക്ഷേമത്തിന് വേണ്ടി മികച്ച പദ്ധതികൾ നടപ്പിലാക്ക കൈയ്യടി നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.