ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേട് നടത്തി ഒളിവിൽ കഴിയുന്ന വ്യവസായി വിജയ് മല്യയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഫെബ്രുവരി 24-ലേക്ക് സുപ്രീംകോടതി മാറ്റിവെച്ചു. വ്യക്തിപരമായോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകാനുള്ള അവസാന അവസരമായാണ് ഈ രണ്ടാഴ്ചത്തെ സമയം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി. ഈ സമയപരിധിക്കുള്ളിൽ ഹാജരായില്ലെങ്കിൽ കോടതി തന്നെ കേസിൽ യുക്തിസഹമായ ഒരു തീരുമാനത്തിലെത്തുമെന്നും പറഞ്ഞതായും വാർത്താ എജന്‍സിയായ എ,എന്‍.ഐ റിപ്പോർട്ട് ചെയ്തു.
40 മില്യൺ ഡോളർ മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയതിനാണ് വിജയ് മല്യക്കെതിരെ കോടതി കേസെടുത്തത്. മല്യയുടെ നടപടി കോടതിയുടെ മുൻ ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ, ഇക്കാര്യത്തിൽ കോടതി കേസെടുത്തിട്ടും തുടർ നടപടികളോട് മല്യ സഹകരിച്ചിരുന്നില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിലേക്ക് 9,000 കോടി രൂപയിലധികം വായ്പയെടുത്ത് മുങ്ങിയ മല്യ ഇപ്പോൾ യു.കെയിലാണുള്ളത്. മല്യയെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് യു.കെ കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.