ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി: ആപ്പിളിനെ മറികടന്ന് ആമസോൺ, ഇന്ത്യയിൽ നിന്ന് ഒന്നുമാത്രം

ന്യൂഡൽഹി: ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി ആമസോൺ. ആപ്പിളിനെ മറികടന്നാണ് ആമസോണിന്റെ നേട്ടം. . ഇന്ത്യയിൽ നിന്നും ടാറ്റ ഗ്രൂപ്പ് മാത്രമാണ് ആദ്യ 100 കമ്പനികളുടെ ലിസ്റ്റിൽ ഇടംപിടിച്ചത്. ആപ്പിളിന്റെ ബ്രാൻഡ് മുല്യം 355 ബില്യൺ ഡോളറിൽ നിന്നും 297.5 ​ബില്യണിലേക്ക് ഇടിഞ്ഞതോടെയാണ് ആമസോൺ നേട്ടം കൈവരിച്ചത്.

48 ടെക് കമ്പനികളാണ് റാങ്കിങ്ങിൽ ഇടംപിടിച്ചത്. സ്നാപ്ചാറ്റും, ട്വിറ്ററും പുതിയ റാങ്കിങ്ങിൽ താഴോട്ട് ഇറങ്ങിയിട്ടുണ്ട്. ആമസോൺ, ആപ്പിൾ, ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, വാൾമാർട്ട്, സാംസങ്, ഐ.സി.ബി.സി, വെരിസോൺ, ടെസ്ല എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചത്.

ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‍ല, ബി.വൈ.ഡി എന്നിവക്കൊപ്പം ഇൻസ്റ്റഗ്രാമും ലിങ്ക്ഡ്ഇന്നും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. ഇന്ത്യയിൽ നിന്നും ടാറ്റ മോട്ടോഴ്സ് മാത്രമാണ് ആദ്യ 100ൽ ഇടംപിടിച്ചത്. എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇ​ൻഫോസിസ് റാങ്കിങ്ങിൽ 150ാം സ്ഥാനത്തേക്ക് ഉയർന്നു.

Tags:    
News Summary - World's Most Valued Brands: Amazon pips Apple to be No. 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.