കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങൾ, വകുപ്പുകൾ, ബോർഡുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ ചരക്കുകളും സേവനങ്ങളും വാങ്ങുന്നതിനുള്ള ഓൺലൈൻ സംഭരണ മാർക്കറ്റാണ് ഗവൺമെൻറിെൻറ ഇ-മാർക്കറ്റ് (GeM) അഥവ
. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മികച്ച സംഭരണ നടപടികളിലൊന്നാണ് 2016ൽ ആരംഭിച്ച ജെഎം പോർട്ടൽ. ചെറുകിട സംരംഭകർക്കും ഉൽപന്നങ്ങൾ സർക്കാറിന് വിൽക്കാം എന്നതാണ് ഇതിെൻറ വലിയ പ്രത്യേകത.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിെൻറ ജനറൽ ഫിനാഷ്യൽ റൂൾ ഭേദഗതിയനുസരിച്ച് സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തനങ്ങൾക്ക് ആവശ്യമായ ചരക്കുകളും സേവനങ്ങളും ജെഎം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിതരണക്കാരിൽനിന്നും വാങ്ങേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. ഇരുപത്തയ്യായിരം രൂപ വരെയുള്ള സാധനങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിതരണക്കാരിൽനിന്നും വില, ഗുണമേന്മ, വിതരണം, മറ്റു സവിശേഷത എന്നിവയുടെ അടിസ്ഥാനത്തിൽ നേരിട്ട് വാങ്ങാം. അതിനു മുകളിലാണെങ്കിൽ ടെൻഡർ മുഖാന്തരമായിരിക്കും സംഭരണ നടപടി.
വിവിധ സർക്കാർ മന്ത്രാലയങ്ങളുടെയും വകുപ്പിെൻറയും സർക്കാറിതര സ്ഥാപനങ്ങളുടേയും പ്രവർത്തന ആവശ്യങ്ങൾക്കായി നടത്തുന്ന സംഭരണ വിവരങ്ങൾ ഒറ്റ പോയൻറിൽ കൊണ്ടുവരുക എന്നതാണ് പോർട്ടലിെൻറ ലക്ഷ്യം. ഇതിലൂടെ സുതാര്യവും കാര്യക്ഷമവുമായ പൊതു സംഭരണമാണ് ഉദ്ദേശിക്കുന്നത്. അഞ്ചു ലക്ഷം കോടി രൂപയുടെ സംഭരണമാണ് ഓരോ വർഷവും സർക്കാർ നടത്തുന്നത്. സൂക്ഷമ-ചെറുകിട സംരംഭങ്ങൾക്കും രജിസ്റ്റേർഡ് സ്റ്റാർട്ടപ്പുകൾക്കും ജെ.എം പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഉൽപനങ്ങളും സേവനങ്ങളും സർക്കാർ സ്ഥാപനങ്ങൾക്ക് വിൽക്കാൻ സാധിക്കും. ഓരോ വർഷവും സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും പ്രവർത്തനാവശ്യങ്ങൾക്കായി ഇങ്ങനെ സംഭരിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടേയും 25 ശതമാനം സൂക്ഷ്മ ചെറുകിട സംരംഭകരിൽനിന്നും മാത്രമായിരിക്കണമെന്നാണ് 2012 ൽ പ്രാബല്യത്തിൽ വന്ന പൊതുസംഭരണ നയം നിഷ്കർഷിക്കുന്നത്.
ഇതിൽ നാലു ശതമാനം പട്ടികജാതി, പട്ടിക വർഗവിഭാഗത്തിലും മൂന്നു ശതമാനം വനിത വിഭാഗത്തിലും വരുന്ന സംരംഭകരിൽനിന്നുമായിരിക്കണം. ഇതുവഴി സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് വൻകിട കമ്പനികളോട് മത്സരിച്ച് ആഭ്യന്തര വിപണി വികസിപ്പിക്കുന്നതിനും സുതാര്യമായ പുതിയ വിപണി പ്രാപ്യമാക്കുന്നതിനും സാധ്യമാകും. ചെറുകിട സംരംഭകരുൾെപ്പടെ പെതുജനങ്ങളിൽനിന്നും സർക്കാർ നേടുന്ന നികുതി പണം പൊതു സംഭരണ പ്രക്രിയയിലൂടെ അവരിലേക്ക് തന്നെ തിരിച്ചു ലഭ്യമാക്കുന്നു എന്നതാണ് ഇതിെൻറ സവിശേഷത.
രജിസ്ട്രേഷൻ എങ്ങനെ
ആധാർ നമ്പർ, പാൻ കാർഡ്, എം.എസ്.എം.ഇ രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, സ്ഥാപന രജിസ്ട്രേഷൻ, ആധായ നികുതി റിട്ടേൺ, വിലാസം, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങൾ രജിസ്ട്രേഷനു നൽകണം. www.gem.gov.in പോർട്ടലിൽ സെല്ലർ എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ വിവരങ്ങൾ നൽകി യൂസർ ഐഡിയും പാസ്വേർഡും നിർമിച്ചാണ് അക്കൗണ്ട് തുറക്കേണ്ടത്. തുടർന്ന് സ്ഥാപനത്തിെൻറ വിവരങ്ങൾ നൽകണം. ശേഷം നൽകുന്ന ഉൽപന്നങ്ങളുടെയും സേവനങ്ങളുടേയും ഗുണഗണങ്ങളും ചിത്രങ്ങളും വിലവിവരപ്പട്ടികയും ഉൾെപ്പടെ വിശദവിവരങ്ങൾ പോർട്ടലിൽ പ്രസിദ്ധപ്പെടുത്തണം. നേരിട്ടുള്ള വിൽപന കൂടാതെ ലേലത്തിന് താൽപര്യമുണ്ടെങ്കിൽ അതും രേഖപ്പെടുത്തണം. സംരംഭകൻ നൽകുന്ന ഉൽപന്നങ്ങളും സേവനങ്ങളും സർക്കാർ സ്ഥാപനങ്ങൾ വിലയിരുത്തി അവശ്യാനുസരണം ഓർഡർ നൽകും. ലഭിച്ച ഓർഡറുകളുടെ വിവരങ്ങൾ സംരംഭകെൻറ ജെഎം പോർട്ടൽ അക്കൗണ്ടിലും ഇ-മെയിലിലും മൊബൈലിലും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.