ടീംലീസ് ഐ.പി.ഒ ചൊവ്വാഴ്ച എത്തും

മുംബൈ: തൊഴില്‍ സേവന ദാതാക്കളായ ടീംലീസിന്‍െറ ഐ.പി.ഒക്ക് ചൊവ്വാഴ്ച തുടക്കമാവും. 400 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനി പ്രാഥമിക ഓഹരി വിപണിയില്‍ എത്തുന്നത്. ഓഹരിയൊന്നിന് 785-850 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. വ്യാഴാഴ്ച അവസാനിക്കും. 150 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 32.2 ലക്ഷം ഓഹരികളുമാണ് വിപണിയിലത്തെിക്കുന്നത്. താല്‍ക്കാലിക തൊഴിലാളികളെയും സ്ഥിരം നിയമന സേവനങ്ങളും തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി സേവനങ്ങളുമുള്‍പ്പെടെ നല്‍കുന്ന ടീംലീസ് 2002 മുതല്‍ 11 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് കണക്ക്. ഈ വര്‍ഷം തുടങ്ങിയശേഷം രണ്ടാമത്തെ ഐ.പി.ഒയാണിത്. കഴിഞ്ഞയാഴ്ച നടന്ന പ്രിസിഷന്‍ കാംഷാഫ്റ്റ്സ് ഐ.പി.ഒ വെള്ളിയാഴ്ച അവസാനിച്ചപ്പോള്‍ പ്രാഥമിക കണക്കനുസരിച്ച് 1.8 മടങ്ങ് ആവശ്യക്കാരെ ലഭിച്ചിരുന്നു. 1.59 കോടി ഓഹരികള്‍ ലഭ്യമാക്കിയ ഐ.പി.ഒയില്‍ 2.86 കോടി ഓഹരിക്കാണ് ആവശ്യക്കാരുണ്ടായിരുന്നത്. ലിസ്റ്റ് ചെയ്യാനുള്ള സമയം ആറുദിവസമായി കുറച്ചശേഷമുള്ള ആദ്യ ഇടപാടാണിത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ബയര്‍ വിഭാഗത്തില്‍ 2.6 മടങ്ങും ചില്ലറ വിഭാഗത്തില്‍ 1.8 മടങ്ങുമാണ് ആവശ്യക്കാരുണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT