ന്യൂഡൽഹി: എൽ.ഐ.സിയിൽ 20 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. എൽ.ഐ.സിയുടെ ഓഹരി വിൽപന ഉടനുണ്ടാവുമെന്ന റിപ്പോർട്ടുകൾക്കിടയാണ് പുതിയ വാർത്ത. എൽ.ഐ.സിയുടെ അഞ്ച് ശതമാനം ഓഹരികളാണ് നിലവിൽ വിൽപനക്ക് വെച്ചിരിക്കുന്നത്. ഓഹരി വിൽപനയിലൂടെ 8 ബില്യൺ ഡോളർ സ്വരൂപിക്കുകയാണ് ലക്ഷ്യം. എൽ.ഐ.സിയുടെ വിൽപനയിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒക്കാണ് ഇന്ത്യൻ ഓഹരി വിപണി ഒരുങ്ങുന്നത്.
നിയമത്തിൽ ഭേദഗതി വരുത്തിയതോടെ വിദേശനിക്ഷേപകർക്ക് എൽ.ഐ.സിയുടെ 20 ശതമാനം ഓഹരികൾ വരെ വാങ്ങാം. നിലവിലെ നിയമമനുസരിച്ച് എൽ.ഐ.സിയിൽ വിദേശനിക്ഷേപം അനുവദിക്കാനാവില്ല. എന്നാൽ, മറ്റ് സ്വകാര്യ ഇൻഷൂറൻസ് കമ്പനികളിൽ 74 ശതമാനം വരെ വിദേശനിക്ഷേപമാവാമെന്നും ചട്ടമുണ്ട്.
നേരത്തെ റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽ.ഐ.സി ഐ.പി.ഒയുടെ തീയതി നീട്ടിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഇത്തരം വാർത്തകൾ സർക്കാർ നിഷേധിക്കുകയാണ്. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഇന്ത്യയുടെ ഇൻഷൂറൻസ് മേഖല ദേശസാൽക്കരിച്ചത്. 280 മില്യൺ പോളിസികളാണ് എൽ.ഐ.സിക്ക് ഉള്ളത്. ഇന്ത്യയിലെ ആകെ ഇൻഷൂറൻസ് പോളിസികളുടെ 60 ശതമാനവും എൽ.ഐ.സിയുടെ കൈവശമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.