ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഫിച്ച് റേറ്റിങ്ങ്സും

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നേരത്തെ പ്രവചിച്ചതിനേക്കാൾ കുറയുമെന്ന് മറ്റ് ഏജൻസികൾക്ക് പിന്നാലെ റേറ്റിങ്ങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സും. ഉയർന്ന പണപ്പെരുപ്പവും പലിശ നിരക്കുമാണ് ഇതിന് കാരണമെന്നും അമേരിക്ക ആസ്ഥാനമായ ഏജൻസി വ്യക്തമാക്കി. 2022-23 വർഷം രാജ്യത്തിന്റെ മൊത്ത അഭ്യന്തര ഉൽപാദനം (ജി.ഡി.പി) 7.8 ശതമാനമാകുമെന്നായിരുന്നു ജൂണിൽ പ്രവചിച്ചത്. എന്നാൽ, ഇത് ഏഴു ശതമാനമായി കുറയുമെന്നാണ് പുതിയ വിലയിരുത്തൽ.

2024 സാമ്പത്തിക വർഷം 7.4 ശതമാനമാകുമെന്നുമായിരുന്നു പ്രവചനം. എന്നാൽ, ഇത് 6.7 ശതമാനമായി കുറയും. ഫിച്ച് റേറ്റി ങ്ങ്സ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച സെപ്റ്റംബറിലെ ആഗോള സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. നേരത്തെ പ്രവചിച്ചതിനേക്കാൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് മൂഡീസ്, സിറ്റിഗ്രൂപ്പ്, എസ്.ബി.ഐ തുടങ്ങിയ ഏജൻസികളും വ്യക്തമാക്കിയിരുന്നു.

മൊ​ത്ത​വി​ല സൂ​ചി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി കു​റ​യു​ക​യാ​ണ്. ഇന്ധന വില കുറഞ്ഞതുകാരണമാണ് പ​ണ​പ്പെ​രു​പ്പം (12.41 ശ​ത​മാ​നം) കു​റഞ്ഞത്. 11 മാ​സ​ക്കാ​ല​യ​ള​വി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്. എന്നാൽ ചില്ലറ വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണ​പ്പെരുപ്പം ഏഴു ശതമാനമാണ്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല ഉ​യ​ർ​ന്നു​ നിൽക്കുന്നത് പ്രതികൂല ഘടകമാണെന്നും ഫിച്ച് റേറ്റിങ്ങ്സ് വിലയിരുത്തുന്നു. ചി​ല്ല​റ വ്യാ​പാ​ര വി​ല​യെ ആ​ധാ​ര​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ൻ ആ​ർ.​ബി.​ഐ ഈ​വ​ർ​ഷം മൂ​ന്നു ത​വ​ണ പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തി​യി​രു​ന്നു. ചില്ലറ വിലയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും റി​സ​ർ​വ് ബാ​ങ്ക് നി​ശ്ച​യി​ച്ച പ​രി​ധി​യാ​യ ആ​റു ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. എന്നാൽ, നടപ്പ് സാമ്പത്തിക വർഷം 7.2 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് റിസർവ് ബാങ്കി​െൻ റ വിലയിരുത്തൽ.

Tags:    
News Summary - Fitch Ratings that India's economic growth will decrease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT