ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഫിച്ച് റേറ്റിങ്ങ്സും
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നേരത്തെ പ്രവചിച്ചതിനേക്കാൾ കുറയുമെന്ന് മറ്റ് ഏജൻസികൾക്ക് പിന്നാലെ റേറ്റിങ്ങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സും. ഉയർന്ന പണപ്പെരുപ്പവും പലിശ നിരക്കുമാണ് ഇതിന് കാരണമെന്നും അമേരിക്ക ആസ്ഥാനമായ ഏജൻസി വ്യക്തമാക്കി. 2022-23 വർഷം രാജ്യത്തിന്റെ മൊത്ത അഭ്യന്തര ഉൽപാദനം (ജി.ഡി.പി) 7.8 ശതമാനമാകുമെന്നായിരുന്നു ജൂണിൽ പ്രവചിച്ചത്. എന്നാൽ, ഇത് ഏഴു ശതമാനമായി കുറയുമെന്നാണ് പുതിയ വിലയിരുത്തൽ.
2024 സാമ്പത്തിക വർഷം 7.4 ശതമാനമാകുമെന്നുമായിരുന്നു പ്രവചനം. എന്നാൽ, ഇത് 6.7 ശതമാനമായി കുറയും. ഫിച്ച് റേറ്റി ങ്ങ്സ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച സെപ്റ്റംബറിലെ ആഗോള സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. നേരത്തെ പ്രവചിച്ചതിനേക്കാൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് മൂഡീസ്, സിറ്റിഗ്രൂപ്പ്, എസ്.ബി.ഐ തുടങ്ങിയ ഏജൻസികളും വ്യക്തമാക്കിയിരുന്നു.
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ മൂന്നുമാസമായി കുറയുകയാണ്. ഇന്ധന വില കുറഞ്ഞതുകാരണമാണ് പണപ്പെരുപ്പം (12.41 ശതമാനം) കുറഞ്ഞത്. 11 മാസക്കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാൽ ചില്ലറ വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഏഴു ശതമാനമാണ്. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നു നിൽക്കുന്നത് പ്രതികൂല ഘടകമാണെന്നും ഫിച്ച് റേറ്റിങ്ങ്സ് വിലയിരുത്തുന്നു. ചില്ലറ വ്യാപാര വിലയെ ആധാരമാക്കിയുള്ള പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർ.ബി.ഐ ഈവർഷം മൂന്നു തവണ പലിശനിരക്ക് ഉയർത്തിയിരുന്നു. ചില്ലറ വിലയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും റിസർവ് ബാങ്ക് നിശ്ചയിച്ച പരിധിയായ ആറു ശതമാനത്തിന് മുകളിലാണ്. എന്നാൽ, നടപ്പ് സാമ്പത്തിക വർഷം 7.2 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് റിസർവ് ബാങ്കിെൻ റ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.