ട്രംപിന്റെ കുതിപ്പിൽ കിതച്ച് സ്വർണം; ഒറ്റയടിക്ക് കുറഞ്ഞത് ആയിരത്തിലേറെ രൂപ

കൊച്ചി: യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ സ്വർണവിലയിൽ വൻ കുറവ്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 1360 രൂപയുടെ കുറവാണ് ഉണ്ടായത്. പവന്റെ വില 57600 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ വിലയിൽ 165 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 7200 രൂപയായാണ് കുറഞ്ഞത്.

യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ഡോളർ കരുത്താർജ്ജിച്ചിരുന്നു. ഇത് സ്വർണവില കുറയുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്നാണ്. അതേസമയം, വായ്പ പലിശനിരക്കുകൾ നിശ്ചയിക്കാൻ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്ന് യോഗം ചേരുന്നുണ്ട്. പലിശനിരക്കിൽ 25 ബേസിക്സ് പോയിന്റിന്റെ കുറവ് ഫെഡറൽ റിസർവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര​ും ദിവസങ്ങളിൽ ഇതും സ്വർണവിലയെ സ്വാധീനിക്കും.

അതേസമയം, നഷ്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് വ്യാപാരം ആരംഭിച്ചത്. ബോംബെ സൂചിക സെൻസെക്സ് 403 പോയിന്റ് നഷ്ടത്തോടെ 79,974ലാണ് വ്യപാരം ആരംഭിച്ചത്. ദേശീയ സൂചിക നിഫ്റ്റി 139 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. 23,344 പോയിന്റിലാണ് നിഫ്റ്റിയിൽ വ്യാപാരം പുരോഗമിക്കുന്നത്.

Tags:    
News Summary - Gold price loses ground due to solid US Dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT