ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10, 20, 30 പ്രമോഷന് തുടക്കമായി. പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റു ഭക്ഷ്യോൽപന്നങ്ങൾ, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, റെഡിമെയ്ഡ്, ഫൂട്ട് വെയർ , ഇലേക്ട്രാണിക്സ്, കമ്പ്യൂട്ടർ അക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും അടക്കം ഒട്ടനവധി ഉൽപന്നങ്ങളാണ് വെറും 10,20,30 റിയാലിന് സഫാരി ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്.
1300 ഗ്രാം സാദിയ ചിക്കൻ ഗ്രില്ലർ 10 റിയാൽ, ഒരു കിലോ ടൈഡ് ഡിറ്റർജന്റ് മൂന്ന് പീസിന് 20 റിയാൽ, ഹെയ്ൻസ് ഡബിൾ ഗ്യാസ് ബർണറിന് 30 റിയാൽ, 500 ഗ്രാം കിസാൻ പൈനാപ്ൾ ജാം രണ്ട് പീസിന് 10 റിയാൽ, 400 എം.എൽ പാന്റീൻ ഷാംപൂ രണ്ട് പീസിന് 20 റിയാൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്.
നാവിൽ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകളുമായി സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫ്രഷ് ഫുഡിലെ ഡെയിലി വിഭാഗത്തിൽ ഫ്രഷ് ജാമുകൾ മറ്റു ചീസ് ഐറ്റംസിനുമൊപ്പം റൗമി ചീസ്, ബലാഡി ഫെറ്റാ പ്ലെയ്ൻ ചീസ്, ബീഫ് മോർട്ടഡെല്ലാ, ലെമൺ പിക്കിൾ തുടങ്ങിയവയും ഈ 10, 20, 30 പ്രമോഷനിൽ ലഭ്യമാണ്.
വിവിധ തരം ജ്യൂസുകൾ, ഡ്രിങ്കിങ് വാട്ടർ, ചിക്കൻ പാർട്സ് ചിക്കൻ നഗറ്റ്സ്, ഐസ്ക്രീം തുടങ്ങി പാലും പാലുൽപന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോൽപന്നങ്ങൾ 10, 20, 30 റിയാലിന് ഫ്രോസൺ വിഭാഗത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഹൗസ് ഹോൾഡ് വിഭാഗത്തിൽ വൈവിധ്യമാർന്ന വിവിധോദ്ദേശ്യ ഉൽപന്നങ്ങൾക്കൊപ്പം കോസ്മെറ്റിക്സിൽ പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ, സ്റ്റേഷനറി വിഭാഗത്തിൽ സ്കൂൾ കുട്ടികൾക്കാവശ്യമായതും ഓഫിസുകളിലേക്കാവശ്യമായ വസ്തുക്കൾ, ടോയ്സ്, സ്പോർട്സ് ഉൽപന്നങ്ങളും ലഭ്യമാണ്. ഗാർമെന്റ്സ് ആൻഡ് റെഡിമെയ്ഡ്, ഇലക്ട്രാണിക്സ്, വിന്റർ സീസൺ പ്രമാണിച്ച് പ്രത്യേക ശൈത്യകാല വസ്ത്രങ്ങൾ, ജാക്കറ്റുകൾ, സ്വെറ്ററുകൾ തുടങ്ങി അവശ്യവസ്തുക്കളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്.
സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി ഷോപ് ആൻഡ് ഡ്രൈവ് പ്രമോഷൻ വഴി ഏത് ഔട്ട്ലറ്റുകളിൽനിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ മോറിസ് ഗാരേജസിന്റെ 25 കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയത്.മറ്റു രണ്ടു മെഗാ പ്രമോഷനുകൾ കൂടി ഉപഭോക്താക്കൾക്കായി സഫാരി ഇത്തവണ ഒരുക്കിയിട്ടുണ്ട്. 50 റിയാലിന് സാധനങ്ങൾ വാങ്ങുമ്പോൾ നറുക്കെടുപ്പിലൂടെ ഒരു ലക്ഷം റിയാലും ഇൗ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ മൂന്ന് എം.ജി ഇസഡ്. എസ് 2024 മോഡൽ കാറുകളും ലഭിക്കാൻ അവസരമുണ്ട്.
സഫാരിയുടെ ബിർക്കത്ത് അൽ അവമിർ ശാഖയിൽനിന്നുമാണ് 50 റിയാലിന് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പൺ വഴി ഒരു ലക്ഷം റിയാലിന്റെ കാഷ് പ്രൈസ് നറുക്കെടുപ്പിലൂടെ നേടാം. ഏഴു നറുക്കെടുപ്പുകളിലൂടെ ആണ് വിജയികളെ കണ്ടെത്തുന്നത്. ഒന്നാം സമ്മാനമായി 50,000 റിയാൽ, രണ്ടാം സമ്മാനമായി 25,000 റിയാൽ, മൂന്നാം സമ്മാനമായി 10,000 റിയാൽ, നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000 റിയാൽ, ആറാം സമ്മാനം 2000 റിയാൽ, ഏഴാം സമ്മാനമായി 1000 റിയാൽ വീതം അഞ്ചുപേർക്ക് എന്നിങ്ങനെ ലഭിക്കും. ഒക്ടോബർ 16 മുതൽ 29 ഡിസംബർ വരെ ആണ് ഈ പ്രമോഷൻ. ഇതിനോടൊപ്പം നടക്കുന്ന മറ്റൊരു മെഗാ പ്രമോഷനിലൂടെ റാഫിൾ കൂപ്പൺ നറുക്കെടുപ്പ് വഴി മൂന്ന് എം.ജി കാറുകളും സമ്മാനമായി നൽകും. രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബർ 16 നും അവസാന നറുക്കെടുപ്പ് 2025 ജനുവരി 14നും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.