നിലമ്പൂരിലെ ഹൈലൈറ്റ് മാളിന്‍റെ നിർമാണോദ്ഘാടനം ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ നിർവഹിക്കുന്നു. ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് സമീപം

നിലമ്പൂരിൽ ഹൈലൈറ്റ് മാൾ നിർമാണോദ്ഘാടനം നടത്തി

നിലമ്പൂർ: നിലമ്പൂരിൽ ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ ഷോപ്പിങ് മാൾ നിർമാണോദ്ഘാടനം നടന്നു. ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ ഉദ്ഘാടനം നിർവഹിച്ചു. 8.65 ഏക്കറിൽ മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ മാളാണ് നിലമ്പൂരിൽ ഉയരുന്ന ഹൈലൈറ്റ് സെന്റർ.

ചടങ്ങിൽ പി.വി. അബ്ദുൽ വഹാബ് എം.പി, എ.പി. അനിൽകുമാർ എം.എൽ.എ, മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്രീനിവാസൻ, മമ്പാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിനി ഷാജി, പഞ്ചായത്തംഗം പി. സലിം, വ്യവസായി കാരാടൻ സുലൈമാൻ, ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് അർബൻ സി.ഇ.ഒ മുഹമ്മദ് ഫവാസ്, ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട്, തൃശൂർ, ചെമ്മാട്, മണ്ണാർക്കാട്, കൊച്ചി തുടങ്ങിയ പദ്ധതികൾക്ക് ശേഷം ഹൈലൈറ്റ് നടപ്പാക്കുന്ന ഏഴാമത്തെ റീട്ടെയിൽ സംരംഭമാണ് ഹൈലൈറ്റ് സെന്റർ നിലമ്പൂർ.

7.15 ലക്ഷം ചതുരശ്രയടി വലുപ്പത്തിലുള്ള ഹൈലൈറ്റ് സെന്ററിൽ 45,000 ചതുരശ്രയടിയിൽ ഹൈപർ മാർക്കറ്റ്, അഞ്ച് സ്ക്രീനുകളുമായി മൾട്ടിപ്ലക്സ് തിയറ്റർ, 30,000 ചതുരശ്രയടിയിൽ എന്റർടെയ്ൻമെന്റ് സോൺ, 1500 പേർക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാൾ തുടങ്ങിയവയാണ് പ്രത്യേകതകൾ. 850ഓളം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവുമുണ്ടാകും. മികച്ച ഷോപ്പിങ് അനുഭവം നൽകുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക വളർച്ചക്കും മാൾ ഗുണകരമാകുമെന്ന് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് പറഞ്ഞു.


Tags:    
News Summary - HiLITE Centre Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT