എൽ.ഐ.സി ഐ.പി.ഒ ഇന്ന് തുടങ്ങും; വിവരങ്ങളറിയാം

മുംബൈ: റീടെയിൽ നിക്ഷേപകർക്കായി എൽ.ഐ.സി ഐ.പി.ഒ ഇന്ന് തുടങ്ങും. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒകളിലൊന്നാണ് എൽ.ഐ.സിയുടേത്. ആറ് ലക്ഷം കോടി വിപണിമൂലധനമുള്ള എൽ.ഐ.സി ലോകത്തിലെ ആദ്യ പത്തിൽ വരുന്ന ഇൻഷൂറൻസ് സ്ഥാപനങ്ങളിലൊന്നാണ്.

22.13 കോടി ഓഹരികളാണ് എൽ.ഐ.സി വിൽക്കുന്നത്. കമ്പനിയുടെ 3.5 ശതമാനം ഓഹരികൾ മാത്രമാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. ഇതിൽ 15 ശതമാനം സ്ഥാപനങ്ങൾക്കായാണ് നീക്കിവെച്ചിരിക്കുന്നത്. 35 ശതമാനമാണ് റീടെയിൽ നിക്ഷേപകർക്ക് നൽകുന്നത്. 15.81 ലക്ഷം ഓഹരികൾ കമ്പനി ജീവനക്കാർക്കും 2.21 കോടി ഓഹരികൾ​ പോളിസി ഉടമകൾക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്.

കമ്പനിയുടെ ഓഹരിയൊന്നിന് 902 രൂപ മുതൽ 949 രൂപ വരെയാണ് വില. 14,235 രൂപയാണ് നിക്ഷേപകൻ എൽ.ഐ.സിയുടെ ഓഹരി വാങ്ങുന്നതിനായി മുടക്കേണ്ടത്. തൊഴിലാളികൾക്ക് 45 രൂപയാണ് ഓഹരി വിലയിൽ ഇളവ് ലഭിക്കുക. പോളിസി ഉടമകൾക്ക് 60 രൂപയുടെ കുറവാണുണ്ടാകുക.

Tags:    
News Summary - LIC IPO opens for retail investors today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT