എൽ.ഐ.സി: നിക്ഷേപകർക്ക് മിനിറ്റുകൾക്കുള്ളിൽ നഷ്ടമായത് 42,500 കോടി

ന്യൂഡൽഹി: എൽ.ഐ.സി നിക്ഷേപകർക്ക് മിനിറ്റുകൾക്കുള്ളിൽ ഓഹരി വിപണിയിൽ നിന്നും നഷ്ടമായത് 42,500 കോടി രൂപ. ഐ.പി.ഒ സമയത്തുള്ള വിലയിൽ നിന്നും കുറഞ്ഞ തുകക്ക് ഓഹരി വിപണിയിൽ എൽ.ഐ.സി ലിസ്റ്റ് ചെയ്തതോടെയാണ് നിക്ഷേപകർക്ക് വൻ നഷ്ടമുണ്ടായത്. ഇതോടെ എൽ.ഐ.സിയുടെ വിപണി മൂലധനം ആറ് ലക്ഷം കോടിയിൽ നിന്നും 5.57 ലക്ഷമായി കുറഞ്ഞു.

6,00,242 കോടിയിൽ നിന്നാണ് എൽ.ഐ.സിയുടെ വിപണിമൂല്യം വ്യാപാരം തുടങ്ങിയ ഉടൻ 5,57,675.05 കോടിയിലേക്ക് ഇടിയുകയായിരുന്നു. അതേസമയം ഐ.പി.ഒക്ക് പിന്നാലെയുള്ള ആദ്യദിനത്തിലെ വ്യാപാരത്തിൽ വിപണിമൂല്യത്തിൽ എൽ.ഐ.സി ഹിന്ദുസ്ഥാൻ യുണിലിവർ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ് എന്നിവയെ മറികടന്നു.

ഐ.പി.ഒ വിലയേക്കാളും 8.62 ശതമാനം നഷ്ടത്തോടെ 867.2 രൂപയിലാണ് എൽ.ഐ.സി ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്തതത്. എൻ.എസ്.ഇയിൽ 8.11 ശതമാനം നഷ്ടം രേഖപ്പെടുത്തി. പിന്നീട് എൽ.ഐ.സി നഷ്ടം കുറച്ചുവെങ്കിലും ലാഭത്തിലേക്ക് എത്താൻ എൽ.ഐ.സിക്ക് സാധിച്ചില്ല. അതേസമയം, എൽ.ഐ.സിയുടെ ഓഹരി വില ഭാവിയിൽ 1000 രൂപയെത്തുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം.  

Tags:    
News Summary - LIC Listing: Investors lose Rs 42,500 crore in few minutes, PSU still 5th most valued firm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT