ഫോൺ വാങ്ങുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന ഘടകമാണ് ബാറ്ററി ലൈഫ്. ഫോണിന്‍റെ ചാർജ് എത്രത്തോളം നിൽക്കുമെന്നുള്ളത് പ്രധാന ആശങ്കയാണ്. ഇന്ത്യയിൽ ഇന്ന് ലഭിക്കുന്ന ഏറ്റവും മികച്ച ബാറ്ററി ലൈഫ് നൽകുന്ന ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ? ഇന്ത്യയിലെ തന്നെ ലീഡിങ് ബ്രാൻഡുകളിലുള്ള ഫോണുകളാണ് ഇവ.
നത്തിങ്ങിന്റെ ആറാമത്തെ സ്‌മാർട്‌ഫോണാണ് നത്തിങ് ഫോൺ (2എ) പ്ലസ്. 5000 എംഎച്ച് ബാറ്ററിയിൽ 1000 തവണ ചാർജ് ചെയ്താലും 900 ശതമാനത്തിന് മേൽ ചാർജിങ് ശേഷിയുണ്ടാകുമെന്ന് കമ്പനി പറയുന്നു. 50 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. ഫുൾ ചാർജ് ചെയ്‌താൽ 2 ദിവസം ഫോണിൽ ചാർജ് നിൽക്കുമെന്നാണ് നത്തിങ്ങിന്‍റെ വാഗ്ദാനം. എന്നാൽ വോയ്‌സ് കോൾ മാത്രം ഉപയോഗിക്കുന്നവർക്കാണ് 41.6 മണിക്കൂർ ചാർജ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. യൂട്യൂബ് ഉപയോഗിച്ചാൽ 21.9 മണിക്കൂർ ആണ് ചാർജ് നിൽക്കുക. മീഡിയാടെക്ക് ഡൈമെൻസിറ്റി 7350 പ്രോ 5ജി ചിപ്പിസെറ്റ് ആണിതിൽ. അത്യാധുനിക ലിക്വിഡ് കൂളിങ് സംവിധാനമാണ് ഫോണ്‍ (2എ) പ്ലസില്‍. ഇത് ഫോണ്‍ ചൂടാകുന്നത് നിയന്ത്രിക്കും.
വൺപ്ലസിന്റെ ഏറ്റവും ഡിമാൻഡുള്ള മൊബൈൽ സീരീസായ നേർഡ് സീരീസിലെ ഫോണാണ് ഇത്. ഒരുപാട് മികച്ച സ്പെക്സും മോശമല്ലാത്ത യൂസർ എക്സ്‌പീരിയൻസും ഈ ഫോണിനുണ്ട്. അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ അഞ്ച് മണിക്കൂറെങ്കിലും മിനിമം ഇതിൽ ചാർജ് നിലനിൽക്കും. നാല് വർഷത്തോളം ഇതിന്റെ ബാറ്ററി മികച്ച പ്രകടനത്തോടെ നിലനിൽക്കുമെന്ന് കമ്പനി ഓഫർ ചെയ്യുന്നുണ്ട്. 5,500 എം.എ.എച്ച് ബാറ്ററിയാണ് ഈ ഫോണിന്‍റേത്. .74-ഇഞ്ച് U8+ ഒലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2,150നിറ്റ്സ് ഏറ്റവും ഉയർന്ന ബ്രൈറ്റ്നസ്സ് എന്നിവ ഉണ്ട്. ഇത് ഒരു ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 7+ ജെൻ 3 എസ്ഒസി ആണ് നൽകുന്നത്.
30,000 രൂപക്ക് താഴെ ലഭിക്കുന്ന ഈ ഫോൺ സ്പനാപ്പ്ഡ്രാഗൺ 7എസ് ജെൻ 2ആണ് അവതരിപ്പിക്കുന്നത്. ഇത് 4എൻഎം ചിപ്സറ്റ് നൽകുന്നതിനാൽ തന്നെ പവർ എഫിഷ്യന്‍റും സ്മൂത്ത് അനുഭവമവും നൽകും. 68വാട്ട് ചാർജർ ഉപയോഗിക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. 15 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജാകുമെന്ന് കമ്പൻ വാഗ്ദാനം ചെയ്യുന്നു. മൂന്ന് അപ്ഗ്രേഡ് ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ലോങ് ബാറ്ററി ലൈഫ് നൽകുന്ന മറ്റൊരു പ്രധാന സ്മാർട്ട്ഫോണാണ് ഇത്. മീഡിയാടെക്ക് ഡൈമെൻസിറ്റി 7300 എനർജി ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള അമോഡലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. കുറച്ച് പവർ മാത്രം എടുക്കുന്ന ഒരുപാട് ചാർജ് സേവ് ചെയ്യുന്ന സി.പി.യുവാണ് ഇതിനുള്ളത്. 5000 എംഎഎച്ച് കപ്പാസിറ്റിയിലെത്തുന്ന ബാറ്ററി 80 വാട്ട് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാവുന്നതാണ്. 46 മിനിറ്റിൽ മുഴുവൻ ചാർജ് ആകുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഡൈമിൻസിറ്റി 7200 5g പ്രൊസസറിൽ വരുന്ന ഫോണാണ് ഐക്യൂ Z7 പ്രോ. 6.78 ഇഞ്ചിന്റ കർവ്ഡ് ആയിട്ടുള്ള 3ഡി ഡിപ്ലെയാണ് ഈ ഫോണിൻ്റേത്. 64 എംപി ഓറ ലൈറ്റ് ഒഐഎസ് ക്യാമറ, 4k വീഡിയോ റെക്കോഡിങ്, നൈറ്റ് മോഡ് എന്നിവയെല്ലാം ഇതിന്റെ ക്യാമറയുടെ പ്രത്യേകതയാണ്. 4600 എംഎഎച്ച് ബാറ്ററിയാണ് ഐക്യൂ 77 പ്രോയുടേത്. 22 മിനിറ്റിൽ മുഴുവൻ ചാർജ് ആകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 66 വാട്ട് ചാർജറാണ് ഈ ഫോണിന് ഉപയോഗിക്കുന്നത്.
2023ൽ വിപണിയിലെത്തിയ മറ്റൊരു എനർജി സേവർ സ്മാർട്ട് ഫോണാണ് ഇത്. 5000 എംഎഎച്ച് ബാറ്ററിയിൽ 80 വാട്ട് ചാർജറിൽ ഉപയോഗിക്കുന്ന ഫോണാണ് ഇത്. അമോൾഡ് ഡിസ്പ്ലേയിലെത്തുന്ന ഈ സ്മാർട്ട് ഫോണിന് മികച്ച ക്യാമറ സ്പെക്സുമുണ്ട്. എല്ലാ കാറ്റഗറിയിലും ഇത് മികച്ച് നിൽക്കുന്നുണ്ട്. നിലവിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിലൊന്നാണ് വൺപ്ലസ് നോർഡ് 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.