പട്ടാമ്പി: ഇന്റർനാഷനൽ ഷോപ്പിങ് അനുഭവം പട്ടാമ്പിക്കാർക്ക് സമ്മാനിച്ച് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് തുറന്നു പ്രവർത്തനമാരംഭിച്ചു. മാൾ ഓഫ് ഗരുഡ സാരഥികളായ ടി.പി. ഷാജി, ശുബൈബുദ്ദീൻ ടി.പി, ശിഹാബുദ്ദീൻ ടി.പി, ഷറഫുദ്ദീൻ ടി.പി, ഷഹനാസ് ടി.പി, നെസ്റ്റോ ഡയറക്ടർമാരായ മുനീർ പള്ളോള്ളത്തിൽ, ഹാരിസ് പള്ളോള്ളത്തിൽ, കെ.പി. ജമാൽ, കെ.പി. ആസിഫ് എന്നിവർ ചേർന്നാണ് നെസ്റ്റോ ഈസി നാടിന് സമർപ്പിച്ചത്.
ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഉൽപന്നങ്ങളുമായാണ് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് പട്ടാമ്പിയിൽ തുറന്നു പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. മേലെ പട്ടാമ്പിയിലുള്ള ദ മാൾ ഓഫ് ഗരുഡയിലാണ് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, മറ്റു നഗരസഭ കൗൺസിലർമാർ, സ്ഥാപന അധികൃതർ തുടങ്ങി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വ്യാപാര, മത രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.
കുറഞ്ഞ ചെലവിൽ കൂടുതൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റീജനൽ ഫിനാൻസ് ഹെഡ് കുഞ്ഞബ്ദുല്ല പറഞ്ഞു.ഉദ്‌ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകൾ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ടെന്നും റീജനൽ ഓപറേഷൻ മാനേജർ അലി നവാസ് അറിയിച്ചു.
ഫിഷ്, മീറ്റ്, വെജിറ്റബിൾസ്, ഫ്രൂട്സ്, ക്രോക്കറി, ഡ്രിങ്ക്സ് എന്നുവേണ്ട ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി ഉപഭോക്താക്കൾക്ക് ഇന്റർനാഷനൽ ഷോപ്പിങ് സമ്മാനിച്ചുകൊണ്ടാണ് നെസ്റ്റോ പട്ടാമ്പിയിൽ ആരംഭിച്ചിട്ടുള്ളത്. നെസ്റ്റോ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഒമ്പതാമത്തെ ഔട്ട്ലറ്റും രാജ്യാന്തരതലത്തിലെ 123ാമത്തെ ഔട്ട്ലറ്റുമാണ് പട്ടാമ്പിയിൽ ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.