ആ​ഴ്ച​യി​ൽ 23.06 കോ​ടി റി​യാ​ലി​ന്റെ റി​യ​ൽ എ​സ്റ്റേ​റ്റ് വ്യാ​പാ​രം

ദോ​ഹ: 2023 ജ​നു​വ​രി എ​ട്ടു​മു​ത​ൽ ജ​നു​വ​രി 12 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് വ്യാ​പാ​ര​ത്തി​ന്റെ അ​ള​വ് 23.06 കോ​ടി റി​യാ​ൽ. നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വ​കു​പ്പി​ലെ വി​ൽ​പ​ന ക​രാ​റു​ക​ൾ പ്ര​കാ​രം 230,623,819 റി​യാ​ലി​ന്റെ വ്യാ​പാ​ര​മാ​ണ് ന​ട​ന്ന​തെ​ന്ന് വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പ്ര​തി​വാ​ര ബു​ള്ള​റ്റി​നി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. വ്യാ​പാ​രം ചെ​യ്‌​ത റി​യ​ൽ എ​സ്‌​റ്റേ​റ്റ് സ്വ​ത്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ൾ, വീ​ടു​ക​ൾ, വാ​സ​യോ​ഗ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ, വി​വി​ധോ​ദ്ദേ​ശ്യ കെ​ട്ടി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ദോ​ഹ, അ​ൽ റ​യ്യാ​ൻ, അ​ൽ ദാ​യെ​ൻ, അ​ൽ വ​ക്റ, അ​ൽ ശ​മാ​ൽ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലാ​ണ് കൂ​ടു​ത​ൽ വി​ൽ​പ​ന ന​ട​ന്ന​ത്. 2023 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ജ​നു​വ​രി അ​ഞ്ചു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ലെ വി​ൽ​പ​ന ക​രാ​റു​ക​ളി​ൽ 116,340,669 റി​യാ​ലി​ന്റെ വ്യാ​പാ​ര​മാ​ണ് ന​ട​ന്ന​ത്.

Tags:    
News Summary - Qatar's real estate market; 23.06 crore Riyals per week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT