വൻ തകർച്ച നേരിട്ട്​ റിലയൻസ്​; ഓഹരി വിലയിൽ ഇടിവ്​

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച നേരിട്ട്​ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസ്​. വിപണിയിൽ റിലയൻസി​െൻറ ഓഹരി വില ആറ്​ ശതമാനം ഇടിഞ്ഞു. സാമ്പത്തിക വർഷത്തി​െൻറ രണ്ടാം പാദത്തിൽ 15 ശതമാനം നഷ്​ടം രേഖപ്പെടുത്തിയതാണ്​ റിലയൻസിന്​ തിരിച്ചടിയായത്​.

ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ റിലയൻസി​െൻറ ഓഹരി വില 5.54 ശതമാനം ഇടിഞ്ഞ്​ 1,940.50 രൂപയായി. എൻ.എസ്​.ഇയിൽ ഓഹരി വില 5.57 ശതമാനം ഇടിഞ്ഞ്​ 1,940.05 രൂപയായി. കഴിഞ്ഞ ഒരു വർഷത്തിനിടെ 35.24 ശതമാനം നേട്ടമുണ്ടാക്കിയ റിലയൻസ്​ ഓഹരി ഒരു മാസം കൊണ്ട്​ 11.44 ശതമാനം ഇടിഞ്ഞു.

വിപണിമൂല്യം 13.21 ലക്ഷം കോടിയിലേക്ക്​ താഴുകയും ചെയ്​തു. സെപ്​റ്റംബറിൽ കമ്പനിയുടെ അറ്റാദായം 9,567 കോടിയായി കുറഞ്ഞിരുന്നു. 11,262 കോടിയുണ്ടായിരുന്ന ലാഭമാണ്​ കുറഞ്ഞത്​. കോവിഡും തുടർന്നുണ്ടായ ലോക്​ഡൗണുമാണ്​ റിലയൻസിന്​ തിരിച്ചടിയായത്​. 

Tags:    
News Summary - Reliance Industries shares tank nearly 6 per cent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT