കരടികളും കാളകളും രംഗത്തുണ്ട്​, ജാഗ്രത വേണം

ഗോള ഒാഹരി വിപണിയിൽ കാര്യങ്ങൾ അത്ര പന്തിയല്ല; എന്നാൽ, ഇന്ത്യയിൽ ഒാഹരി വിപണി കുതിച്ചുയരുകയും ചെയ്യുന്നു. ഇൗ പ്രതിഭാസത്തിന്​ കാരണമെന്തെന്ന്​ പിടികിട്ടാത്ത അവസ്​ഥയിലാണ്​ സാധാരണ നിക്ഷേപകർ.

അന്താരാഷ്​ട്ര ഒാഹരി വിപണി കൂപ്പുകുത്തുന്നതിന്​ ന്യായമായ കാരണങ്ങളുണ്ട്​. അമേരിക്കയും ചൈനയും പതിവുപോലെ ഗുസ്​തിയിലാണ്​. ഹോ​േങ്കാങ്ങിലെ സ്വാതന്ത്ര്യവാദികൾക്ക് ​എതിരെ ചൈനയെടുക്കുന്ന നടപടികളാണ്​ അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്​. പ്രതീക്ഷിച്ചിതുപോലെ യു.എസ്​- ചൈന ബന്ധം വഷളായി. ചൈ​നക്കെതിരെ വാണിജ്യ ഉപരോധ ഭീഷണിയുമായി അമേരിക്ക മസിൽ പെരുപ്പിച്ച്​ നിൽക്കുകയാണ്​. ഇസ്രായേൽ, ഇറാൻ ബന്ധവും മുമ്പത്തേക്കാൾ വഷളാകുന്നു. ഇതിനൊക്കെ പുറമെ, കോവിഡ്​ ഇനിയും പിടികൊടുക്കാതെ മുന്നേറുകയുമാണ്​. ചുരുക്കിപ്പറഞ്ഞാൽ, ഒാഹരി വിപണി തലപൊക്കാതിരിക്കുന്നതിനുള്ള എല്ലാ സാഹചര്യവും ഒത്തുവന്നിട്ടുണ്ട്​. ഇതോടെ, അമേരിക്ക, യൂറോപ്പ്​, വിവിധ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെയെല്ലാം ഒാഹരി വില താഴേക്ക്​ തന്നെയാണ്.

ഇന്ത്യയിലുമുണ്ട്​ അത്യാവശ്യത്തിന്​ പ്രശ്​നങ്ങൾ. കർഷക പ്രക്ഷോഭം,​ കോവിഡ്​ തുടങ്ങി വെള്ളപ്പൊക്കവും ചുഴലിക്കാറ്റുംവരെ. പക്ഷേ, കർഷക പ്രക്ഷോഭം കത്തിക്കയറിയ നാളുകളിലും ഒാഹരി വിപണി കുതിച്ചുകയറി എന്നതാണ്​ 'വിപണി പണ്ഡിറ്റുകളെ' അത്ഭുത​പ്പെടുത്തുന്നത്​.

പ്രതികൂല സാഹചര്യത്തിലുള്ള ഇൗ വളർച്ച ബുൾ തരംഗമാണെന്നും നിക്ഷേപകർ ജാഗ്രത പാലിക്കണമെന്നുതന്നെയാണ്​ മുന്നറിയിപ്പ്​. കുതിച്ചുയരുന്ന ഒാഹരി അപ്രതീക്ഷിതമായി താഴേക്ക്​ പോയേക്കാം.

'മാർക്കറ്റ്​ കറക്​ഷൻ' എന്നൊക്കെ ജാടക്ക്​ പറയാമെങ്കിലും അതിനിടയിൽ ബുൾ തരംഗം സൃഷ്​ടിച്ച 'കാള'കൾ വൻതോതിൽ പണം അടിച്ചുമാറ്റിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ, ഇൗ പ്രതിസന്ധികാലത്ത്​ സൂക്ഷിച്ചുവേണം ഒാഹരി വിപണിയിൽ നിക്ഷേപിക്കാൻ.

വളർച്ചയുടെ സൂചനകളുണ്ട്​

നവംബർ രണ്ടാംവാരം മുതൽ ഇന്ത്യൻ ഒാഹരി വിപണി വളർച്ചയുടെ സൂചനകൾ കാണിച്ച്​ തുടങ്ങിയിരുന്നു. ഡിസംബർ ആദ്യത്തോടെ സെ​ൻ​െസക്​സ്​ 45,000 പോയൻറ്​ കടക്കുകയും ചെയ്​തു.

നവംബറിൽ തുടർച്ചയായി രണ്ടാം മാസവും വിദേശ നിക്ഷേപകർ ഇന്ത്യൻ ഒാഹരി വിപണിയിലേക്ക്​ 70,000 കോടിയോളം രൂപ നിക്ഷേപിച്ചതാണ്​ ഉണർവിന്​ ഒരുകാരണം. ഡിസംബർ ആദ്യവാരം ചേർന്ന റിസർവ്​ ബാങ്ക്​ പണനയ അവലോകന സമിതി യോഗം റിപ്പോ/റിവേഴ്​സ്​ റിപ്പോ നിരക്കുകളിൽ മാറ്റംവരുത്താതിരുന്നതും ജി.എസ്​.ടി പിരിവ്​ ലക്ഷം കോടി രൂപ കടന്നതും രാജ്യം തിരിച്ചുവരവി​െൻറ പാതയിലാണെന്ന കേന്ദ്ര ധനമന്ത്രാലയത്തി​െൻറ പ്രഖ്യാപനവുമെല്ലാം തരംഗത്തിന്​ ശക്​തിപകർന്നു. ഇതോടെ, നിക്ഷേപരംഗത്തേക്ക്​ വലിയൊരു 'ഒാടിക്കൂടലാണ്​' ദൃശ്യമായത്​.

ഒാഹരി നിക്ഷേപത്തെപ്പറ്റി കാര്യമായ വിവരമില്ലാത്തവർപോലും ലാഭമെടുക്കാൻ തിക്കിത്തിരക്കുന്ന കാഴ്​ചയാണ്​ കാണുന്നത്​. എന്നാൽ, ഇൗ ബുൾതരംഗത്തിന്​ പിന്നാലെ, 'തിരുത്തൽ' വരാനുണ്ടെന്നും വരുംദിവസങ്ങളിൽ ഒാഹരി വിപണിയിൽ ഇടിവ്​ പ്രത്യക്ഷപ്പെടാമെന്നുമാണ്​ മുന്നറിയിപ്പ്​. അതിനാൽ, എടുത്തുചാടരുതെന്നും കൃത്യമായി ഗൃഹപാഠം ചെയ്​തുവേണം നിക്ഷേപം നടത്താനെന്നുമാണ്​ ബുൾ തരംഗത്തിൽ മുമ്പ്​ കൈപൊള്ളിയവരുടെ ഉപദേശം. 


ശ്രദ്ധിക്കേണ്ടത്​

നന്നായി ഗൃഹപാഠം ചെയ്യുക: ഒാഹരി വിപണിയിൽ ഇറങ്ങാൻ ശ്രമിക്കുന്നവർ കൃത്യമായ പഠനം നടത്തിവേണം അതിന്​ തുനിയാൻ. വിപണി പ്രോത്സാഹന സന്ദേശങ്ങളെ മാത്രം ആശ്രയിക്കരുത്​.
ചെറിയ കാൽവെപ്പ്​; ഉറച്ചതും: ഒാഹരി വിപണിയിലെ തുടക്കക്കാർക്ക്​ എപ്പോഴും നല്ലത്​ ചെറുതും ഉറച്ചതുമായ കാൽവെപ്പുകളാണ്​​. അത്യാവശ്യത്തിനുള്ള പണമെടുത്തല്ല, മിച്ചമുള്ള പണമെടുത്താണ്​ നിക്ഷേപിക്കേണ്ടത്​.
അവബോധം അത്യാവശ്യം: ഏതു​ കമ്പനിയുടെ ഒാഹരിയി​ല​ാണോ നിക്ഷേപിക്കാനാഗ്രഹിക്കുന്നത്​, ആ കമ്പനിയുടെ കഴിഞ്ഞകാല ചരിത്രവും വരുംകാല പദ്ധതികളും സംബന്ധിച്ച്​ കൃത്യമായ അവബോധം വേണം.
ലക്ഷ്യ​േബാധവും അനിവാര്യം: നിക്ഷേപിക്കുന്നതിന്​ ലക്ഷ്യം വേണം. അത്​ മക്കളുടെ പഠനമാകാം, വിരമിച്ചശേഷമുള്ള വരുമാനത്തിലേക്കുള്ള കരുതിവെപ്പാകാം. ലക്ഷ്യത്തിനനുസരിച്ചുവേണം നിക്ഷേപം.
നിരാശ പാടില്ല: ഏറ്റവും കുറഞ്ഞ വിലയിൽ ഒാഹരി വാങ്ങി, ഏറ്റവും ഉയർന്ന വിലയിൽ വിറ്റ്​ ലാഭമുണ്ടാക്കുക എന്നതാണ്​ എല്ലാവരുടെയും ആ​ഗ്രഹം. പക്ഷേ, അത്​ എപ്പോഴും നടന്നുകൊള്ളണമെന്നില്ല. ഒാഹരി വാങ്ങിയതിനുശേഷം വില വീണ്ടും ഇടിയാം. വിറ്റതിനുശേഷം കൂടുകയുമാവാം. അതി​െൻറ പേരിൽ നിരാശയരുത്​.
വേണം വ്യത്യസ്​തത: എല്ലാ മുട്ടയും ഒരു കൂടയിലിടരുത്​ എന്നൊരു ചൊല്ലുണ്ട്​. ഒാഹരി വിപണിയിൽ അത്​ അച്ചട്ടാണ്​. മൊത്തം നിക്ഷേപം ഒരേ ഒാഹരിയിൽ നിക്ഷേപിച്ചാൽ നഷ്​ട സാധ്യത ഏറെയാണ്​.
നിക്ഷേപം ദീർഘകാലത്തേക്ക്​: ഇന്ന്​ നിക്ഷേപിച്ച്​ നാളെ ലാഭമെടുക്കുകയാണ്​ ലക്ഷ്യമെങ്കിൽ നിരാശയാവും ഫലം. കാത്തുവെക്കാൻ കഴിയും വിധം ദീർഘകാലത്തേക്ക്​ നിക്ഷേപിച്ചാലേ ഫലംകൊയ്യാനാവൂ.


ഒാഹരി വിപണിയിൽ ഇറങ്ങുന്നവർ ചെയ്യരുതാത്തത്​

ചൂതാട്ടമനസ്​ പാടില്ല: പണമെറിഞ്ഞ്​ പണം കൊയ്യുന്ന ചൂതാട്ട മനസ്​ ഒാഹരി വിപണിയിൽ ആശാസ്യമല്ല. നിക്ഷേപ മനസാണ്​ വേണ്ടത്​.

വന്നുചേരുന്ന 'ഉപദേശിമാരെ' കരുതിയിരിക്കുക: ആരെങ്കിലും ഒാഹരി വിപണിയിൽ നിക്ഷേപിക്കാൻമുതിർന്നാൽ ഒാടിയെത്തുന്ന കുറേ ഉപദേശിമാരുണ്ട്​. അവരെ കരുതിയിരിക്കണം. അത്തരം സൗജന്യ ഉപദേശങ്ങളിൽ വീണ്​ പണം നഷ്​ട​പ്പെട്ടവർ ഏറെയാണ്​.

അമിത പ്രതീക്ഷയരുത്​: ഒാഹരി വിപണിയിൽ പണമിറക്കി ആഴ്​ചകൾ​െകാണ്ട്​ നാലും അഞ്ചും ഇരട്ടി ലാഭം നേിടയവരുടെ കഥകൾ എമ്പാടും കേൾക്കാം. കഥകൾ മാത്രമാണത്. 18, 20 ശതമാനം ലാഭംകിട്ടിയാൽ തന്നെ ധാരാളം എന്ന്​ കരുതിയാൽ നിരാശ ഒഴിവാക്കാം.

ഇടയന്​ പിന്നാലെ പോകുന്ന ആട്ടിൻകുട്ടിയാകരുത്​: മറ്റുള്ളവരുടെ ലാഭവും അനുഭവങ്ങളുമാകരുത്​; സ്വന്തം പഠനവും ഗവേഷണവുമാകണം നിക്ഷേപത്തിന്​ ആധാരം.

Tags:    
News Summary - share market Bears and bulls are on the scene, so be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT