കരടികളും കാളകളും രംഗത്തുണ്ട്, ജാഗ്രത വേണം
text_fieldsആഗോള ഒാഹരി വിപണിയിൽ കാര്യങ്ങൾ അത്ര പന്തിയല്ല; എന്നാൽ, ഇന്ത്യയിൽ ഒാഹരി വിപണി കുതിച്ചുയരുകയും ചെയ്യുന്നു. ഇൗ പ്രതിഭാസത്തിന് കാരണമെന്തെന്ന് പിടികിട്ടാത്ത അവസ്ഥയിലാണ് സാധാരണ നിക്ഷേപകർ.
അന്താരാഷ്ട്ര ഒാഹരി വിപണി കൂപ്പുകുത്തുന്നതിന് ന്യായമായ കാരണങ്ങളുണ്ട്. അമേരിക്കയും ചൈനയും പതിവുപോലെ ഗുസ്തിയിലാണ്. ഹോേങ്കാങ്ങിലെ സ്വാതന്ത്ര്യവാദികൾക്ക് എതിരെ ചൈനയെടുക്കുന്ന നടപടികളാണ് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചിതുപോലെ യു.എസ്- ചൈന ബന്ധം വഷളായി. ചൈനക്കെതിരെ വാണിജ്യ ഉപരോധ ഭീഷണിയുമായി അമേരിക്ക മസിൽ പെരുപ്പിച്ച് നിൽക്കുകയാണ്. ഇസ്രായേൽ, ഇറാൻ ബന്ധവും മുമ്പത്തേക്കാൾ വഷളാകുന്നു. ഇതിനൊക്കെ പുറമെ, കോവിഡ് ഇനിയും പിടികൊടുക്കാതെ മുന്നേറുകയുമാണ്. ചുരുക്കിപ്പറഞ്ഞാൽ, ഒാഹരി വിപണി തലപൊക്കാതിരിക്കുന്നതിനുള്ള എല്ലാ സാഹചര്യവും ഒത്തുവന്നിട്ടുണ്ട്. ഇതോടെ, അമേരിക്ക, യൂറോപ്പ്, വിവിധ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെയെല്ലാം ഒാഹരി വില താഴേക്ക് തന്നെയാണ്.
ഇന്ത്യയിലുമുണ്ട് അത്യാവശ്യത്തിന് പ്രശ്നങ്ങൾ. കർഷക പ്രക്ഷോഭം, കോവിഡ് തുടങ്ങി വെള്ളപ്പൊക്കവും ചുഴലിക്കാറ്റുംവരെ. പക്ഷേ, കർഷക പ്രക്ഷോഭം കത്തിക്കയറിയ നാളുകളിലും ഒാഹരി വിപണി കുതിച്ചുകയറി എന്നതാണ് 'വിപണി പണ്ഡിറ്റുകളെ' അത്ഭുതപ്പെടുത്തുന്നത്.
പ്രതികൂല സാഹചര്യത്തിലുള്ള ഇൗ വളർച്ച ബുൾ തരംഗമാണെന്നും നിക്ഷേപകർ ജാഗ്രത പാലിക്കണമെന്നുതന്നെയാണ് മുന്നറിയിപ്പ്. കുതിച്ചുയരുന്ന ഒാഹരി അപ്രതീക്ഷിതമായി താഴേക്ക് പോയേക്കാം.
'മാർക്കറ്റ് കറക്ഷൻ' എന്നൊക്കെ ജാടക്ക് പറയാമെങ്കിലും അതിനിടയിൽ ബുൾ തരംഗം സൃഷ്ടിച്ച 'കാള'കൾ വൻതോതിൽ പണം അടിച്ചുമാറ്റിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ, ഇൗ പ്രതിസന്ധികാലത്ത് സൂക്ഷിച്ചുവേണം ഒാഹരി വിപണിയിൽ നിക്ഷേപിക്കാൻ.
വളർച്ചയുടെ സൂചനകളുണ്ട്
നവംബർ രണ്ടാംവാരം മുതൽ ഇന്ത്യൻ ഒാഹരി വിപണി വളർച്ചയുടെ സൂചനകൾ കാണിച്ച് തുടങ്ങിയിരുന്നു. ഡിസംബർ ആദ്യത്തോടെ സെൻെസക്സ് 45,000 പോയൻറ് കടക്കുകയും ചെയ്തു.
നവംബറിൽ തുടർച്ചയായി രണ്ടാം മാസവും വിദേശ നിക്ഷേപകർ ഇന്ത്യൻ ഒാഹരി വിപണിയിലേക്ക് 70,000 കോടിയോളം രൂപ നിക്ഷേപിച്ചതാണ് ഉണർവിന് ഒരുകാരണം. ഡിസംബർ ആദ്യവാരം ചേർന്ന റിസർവ് ബാങ്ക് പണനയ അവലോകന സമിതി യോഗം റിപ്പോ/റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റംവരുത്താതിരുന്നതും ജി.എസ്.ടി പിരിവ് ലക്ഷം കോടി രൂപ കടന്നതും രാജ്യം തിരിച്ചുവരവിെൻറ പാതയിലാണെന്ന കേന്ദ്ര ധനമന്ത്രാലയത്തിെൻറ പ്രഖ്യാപനവുമെല്ലാം തരംഗത്തിന് ശക്തിപകർന്നു. ഇതോടെ, നിക്ഷേപരംഗത്തേക്ക് വലിയൊരു 'ഒാടിക്കൂടലാണ്' ദൃശ്യമായത്.
ഒാഹരി നിക്ഷേപത്തെപ്പറ്റി കാര്യമായ വിവരമില്ലാത്തവർപോലും ലാഭമെടുക്കാൻ തിക്കിത്തിരക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ, ഇൗ ബുൾതരംഗത്തിന് പിന്നാലെ, 'തിരുത്തൽ' വരാനുണ്ടെന്നും വരുംദിവസങ്ങളിൽ ഒാഹരി വിപണിയിൽ ഇടിവ് പ്രത്യക്ഷപ്പെടാമെന്നുമാണ് മുന്നറിയിപ്പ്. അതിനാൽ, എടുത്തുചാടരുതെന്നും കൃത്യമായി ഗൃഹപാഠം ചെയ്തുവേണം നിക്ഷേപം നടത്താനെന്നുമാണ് ബുൾ തരംഗത്തിൽ മുമ്പ് കൈപൊള്ളിയവരുടെ ഉപദേശം.
ശ്രദ്ധിക്കേണ്ടത്
നന്നായി ഗൃഹപാഠം ചെയ്യുക: ഒാഹരി വിപണിയിൽ ഇറങ്ങാൻ ശ്രമിക്കുന്നവർ കൃത്യമായ പഠനം നടത്തിവേണം അതിന് തുനിയാൻ. വിപണി പ്രോത്സാഹന സന്ദേശങ്ങളെ മാത്രം ആശ്രയിക്കരുത്.
ചെറിയ കാൽവെപ്പ്; ഉറച്ചതും: ഒാഹരി വിപണിയിലെ തുടക്കക്കാർക്ക് എപ്പോഴും നല്ലത് ചെറുതും ഉറച്ചതുമായ കാൽവെപ്പുകളാണ്. അത്യാവശ്യത്തിനുള്ള പണമെടുത്തല്ല, മിച്ചമുള്ള പണമെടുത്താണ് നിക്ഷേപിക്കേണ്ടത്.
അവബോധം അത്യാവശ്യം: ഏതു കമ്പനിയുടെ ഒാഹരിയിലാണോ നിക്ഷേപിക്കാനാഗ്രഹിക്കുന്നത്, ആ കമ്പനിയുടെ കഴിഞ്ഞകാല ചരിത്രവും വരുംകാല പദ്ധതികളും സംബന്ധിച്ച് കൃത്യമായ അവബോധം വേണം.
ലക്ഷ്യേബാധവും അനിവാര്യം: നിക്ഷേപിക്കുന്നതിന് ലക്ഷ്യം വേണം. അത് മക്കളുടെ പഠനമാകാം, വിരമിച്ചശേഷമുള്ള വരുമാനത്തിലേക്കുള്ള കരുതിവെപ്പാകാം. ലക്ഷ്യത്തിനനുസരിച്ചുവേണം നിക്ഷേപം.
നിരാശ പാടില്ല: ഏറ്റവും കുറഞ്ഞ വിലയിൽ ഒാഹരി വാങ്ങി, ഏറ്റവും ഉയർന്ന വിലയിൽ വിറ്റ് ലാഭമുണ്ടാക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, അത് എപ്പോഴും നടന്നുകൊള്ളണമെന്നില്ല. ഒാഹരി വാങ്ങിയതിനുശേഷം വില വീണ്ടും ഇടിയാം. വിറ്റതിനുശേഷം കൂടുകയുമാവാം. അതിെൻറ പേരിൽ നിരാശയരുത്.
വേണം വ്യത്യസ്തത: എല്ലാ മുട്ടയും ഒരു കൂടയിലിടരുത് എന്നൊരു ചൊല്ലുണ്ട്. ഒാഹരി വിപണിയിൽ അത് അച്ചട്ടാണ്. മൊത്തം നിക്ഷേപം ഒരേ ഒാഹരിയിൽ നിക്ഷേപിച്ചാൽ നഷ്ട സാധ്യത ഏറെയാണ്.
നിക്ഷേപം ദീർഘകാലത്തേക്ക്: ഇന്ന് നിക്ഷേപിച്ച് നാളെ ലാഭമെടുക്കുകയാണ് ലക്ഷ്യമെങ്കിൽ നിരാശയാവും ഫലം. കാത്തുവെക്കാൻ കഴിയും വിധം ദീർഘകാലത്തേക്ക് നിക്ഷേപിച്ചാലേ ഫലംകൊയ്യാനാവൂ.
ഒാഹരി വിപണിയിൽ ഇറങ്ങുന്നവർ ചെയ്യരുതാത്തത്
ചൂതാട്ടമനസ് പാടില്ല: പണമെറിഞ്ഞ് പണം കൊയ്യുന്ന ചൂതാട്ട മനസ് ഒാഹരി വിപണിയിൽ ആശാസ്യമല്ല. നിക്ഷേപ മനസാണ് വേണ്ടത്.
വന്നുചേരുന്ന 'ഉപദേശിമാരെ' കരുതിയിരിക്കുക: ആരെങ്കിലും ഒാഹരി വിപണിയിൽ നിക്ഷേപിക്കാൻമുതിർന്നാൽ ഒാടിയെത്തുന്ന കുറേ ഉപദേശിമാരുണ്ട്. അവരെ കരുതിയിരിക്കണം. അത്തരം സൗജന്യ ഉപദേശങ്ങളിൽ വീണ് പണം നഷ്ടപ്പെട്ടവർ ഏറെയാണ്.
അമിത പ്രതീക്ഷയരുത്: ഒാഹരി വിപണിയിൽ പണമിറക്കി ആഴ്ചകൾെകാണ്ട് നാലും അഞ്ചും ഇരട്ടി ലാഭം നേിടയവരുടെ കഥകൾ എമ്പാടും കേൾക്കാം. കഥകൾ മാത്രമാണത്. 18, 20 ശതമാനം ലാഭംകിട്ടിയാൽ തന്നെ ധാരാളം എന്ന് കരുതിയാൽ നിരാശ ഒഴിവാക്കാം.
ഇടയന് പിന്നാലെ പോകുന്ന ആട്ടിൻകുട്ടിയാകരുത്: മറ്റുള്ളവരുടെ ലാഭവും അനുഭവങ്ങളുമാകരുത്; സ്വന്തം പഠനവും ഗവേഷണവുമാകണം നിക്ഷേപത്തിന് ആധാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.