കോഴിക്കോട്: കുതിച്ചുയർന്ന സ്വർണവില ഇന്ന് അൽപം കുറഞ്ഞു. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരുപവന് 51,320 രൂപയായി. ഗ്രാമിന് 6415 രൂപയാണ് വില.
എക്കാലത്തെയും ഉയർന്ന വിലയായിരുന്നു ഇന്നലെ. പവന് 51,680 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും. അന്താരാഷ്ട്ര സ്വർണ്ണവില ഈ നില തുടർന്നാൽ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് 2,12,582 ടൺ സ്വർണ൦ ഇന്നുവരെ ഖനനം ചെയ്തിട്ടുണ്ട്. ഇതിന്‍റെ വില ഏകദേശം 65 ട്രില്യൻ ഡോളർ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.