പ്രതീകാത്മക ചിത്രം

സ്വർണവില തിരിച്ചുകയറുമോ? ഇന്ന് കൂടിയത് പവന് 640 രൂപ

കൊച്ചി: കേന്ദ്ര ബജറ്റിൽ ഇറക്കുമതി നികുതി കുറച്ചതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ സ്വർണവില പതി​യെ കൂടുന്നു. ഇന്ന് ഒരുപവൻ സ്വർണത്തിന് 640 രൂപയാണ് കൂടിയത്. ഗ്രാമിന് 80 രൂപ വർധിച്ചു. പവന് 51,200ഉം ഗ്രാമിന് 6400 ഉം രൂപയാണ് ഇന്നത്തെ വില.

കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് 2200 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. 51,960 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് വിവിധ ദിവസങ്ങളിലായി 1560 രൂപ കൂടി കുറഞ്ഞിരുന്നു. എന്നാൽ, ജൂ​ലൈ 27 മുതൽ വില കൂടാൻ തുടങ്ങി. 27ന് 200 രൂപയും 29ന് 120 രൂപയുമാണ് കൂടിയത്. എന്നാൽ, ഇന്നലെ 160 രൂപ കുറഞ്ഞു.

ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. 

Tags:    
News Summary - todays kerala gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2024-12-30 01:28 GMT