ന്യൂഡൽഹി: തുടർച്ചയായ ഒമ്പതാം തവണയും പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് നാലു ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ധനനയ യോഗത്തിന് േശഷമാണ് തീരുമാനം.
വാണിജ്യബാങ്കുകൾ റിസർവ് ബാങ്കിൽനിന്ന് എടുക്കുന്ന വായ്പക്ക് ചുമത്തുന്ന പലിശ നിരക്കാണ് റിപ്പോ. വാണിജ്യബാങ്കുകളുടെ കരുതൽ പണത്തിന് റിസർവ് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.
2021-22 സാമ്പത്തിക വർഷത്തിൽ ജി.ഡി.പിയിൽ 9.5 ശതമാനം വളർച്ചയാണ് ലക്ഷ്യംവെക്കുന്നത്. ചില്ലറ പണപെരുപ്പം 5.3 ശതമാനമായിരിക്കുമെന്നും ആർ.ബി.ഐ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാംപാദത്തിലെ വളർച്ച അനുമാനം 6.8 ശതമാനത്തിൽനിന്ന് 6.6 ശതമാനമാക്കി കുറച്ചു. നാണയപെരുപ്പം നിയന്ത്രണവിധേയമാെണന്നും ശക്തികാന്ത ദാസ് അറിയിച്ചു.
2021-22 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വളർച്ച നിരക്ക് രേഖപ്പെടുത്തി. 8.4 ശതമാനമാണ് ജി.ഡി.പി വളർച്ച നിരക്ക്. 2020 മേയ് 22ലാണ് അവസാനമായി ആർ.ബി.ഐ പലിശനിരക്കുകളിൽ മാറ്റം വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.