കാൽനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി പുതിയ ഉയരങ്ങളിലേക്ക് പറന്നുയരാനുള്ള തയ്യാറെടുപ്പിലാണ് തുംബൈ ഗ്രൂപ്പ് സ്ഥാപകൻ ഡോ. തുംബൈ മൊയ്തീൻ
അനേകം സംരംഭകരുടെ വിജയഗാഥകൾക്ക് സാക്ഷിയായ മണ്ണാണ് യു.എ.ഇ. ഐതിഹാസികമായ ഇടപെടലുകളിലൂടെ യു.എ.ഇയിലെ ആരോഗ്യ സംരക്ഷണ, വിദ്യാഭ്യാസ മേഖലകളിൽ 25 വർഷം പൂർത്തിയാക്കുന്ന തുംബൈ ഗ്രൂപ്പ് അത്തരമൊരു സംരംഭമാണ്.
മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗവേഷണം, ലബോറട്ടറി സേവനങ്ങൾ, ഫാർമസി, ഹെൽത്ത് ക്ലബ്ബുകൾ, കോഫി ഷോപ്പുകൾ, ഒപ്റ്റിക്കൽ ഷോപ്പുകൾ, പൂക്കടകൾ തുടങ്ങിയ ഹോസ്പിറ്റാലിറ്റി ബിസിനസ് മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചാണ് തുംബൈ ഗ്രൂപ്പ് ശ്രദ്ധേയമായത്. ഏഴ് എമിറേറ്റുകളിലായി 110-ലധികം ടച്ച് പോയിന്റുകളും, ലോകമെമ്പാടും 70-ലധികം സ്ഥാപനങ്ങളുമായി ബന്ധവുള്ള തുംബൈ ഗ്രൂപ്പ് ഇന്ന് ഇമാറാത്തിലെ സജീവ സാന്നിധ്യമാണ്.
1997- ലാണ് ഡോ. തുംബൈ മൊയ്തീൻ എന്ന സംരംഭകന്റെ ഐതിഹാസിക ബിസിനസ് യാത്രയിലെ വഴിത്തിരിവ് സംഭവിക്കുന്നത്. നിശ്ചയദാർഢ്യവും ചിന്താശക്തിയും മൂലധനമാക്കി ഈ വർഷമാണ് അദ്ദേഹം യു.എ.ഇ - യിൽ തുംബൈ ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ആദ്യ സംരംഭമായ ‘ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി’ ഇന്ന് ആരോഗ്യ മേഖലയിലെ ഏറ്റവും വലുതും ഒന്നാം നമ്പർ സ്വകാര്യ മെഡിക്കൽ സർവകലാശാലയുമാണ്.
മെഡിസിൻ, ദന്തചികിത്സ, ഫാർമസി, നഴ്സിങ്, ബയോമെഡിക്കൽ സയൻസസ്, ഹെൽത്ത് കെയർ മാനേജ്മെന്റ്, ഇക്കണോമിക്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ വൈദഗ്ധ്യമുള്ള ആറ് കോളേജുകളുടെ മേൽനോട്ടം വഹിക്കുന്ന 29 അംഗീകൃത ബിരുദ പ്രോഗ്രാമുകൾ സർവകലാശാലയിലുണ്ട്.
തുംബൈ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിസിഷൻ മെഡിസിൻ, തുംബൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ഹെൽത്ത്, തുംബൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വർക്ക്ഫോഴ്സ് ഡെവലപ്മെന്റ് എന്നീ മൂന്ന് സുപ്രധാന സ്ഥാപനങ്ങൾ ‘ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി’യിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നു.
ഈ സ്ഥാപനങ്ങൾ ഗൾഫ് മെഡിക്കൽ സർവകലാശാലയുടെ പരിശീലന, ഗവേഷണ, അക്കാദമിക് വൈദഗ്ധ്യം വർധിപ്പിച്ചു. 3,500-ലധികം വിദ്യാർത്ഥികൾ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ആരോഗ്യ പരിപാലന തൊഴിലാളികളുടെ 60ശതമാനവും, യു.എ.ഇയിൽ ഓരോ വർഷവും ബിരുദം നേടുന്ന 20ശതമാനം ഡോക്ടർമാരും ഇതിൽ ഉൾപ്പെടും.
ഗ്രൂപ്പിന്റെ ഹെൽത്ത്കെയർ ഡിവിഷൻ -തുംബൈ ആശുപത്രികൾ, ക്ലിനിക്കുകൾ, ഡേകെയർ സൗകര്യങ്ങൾ -10 ദശലക്ഷത്തിലധികം രോഗികളെ ചികിത്സിക്കുകയും പരിശോധിക്കുകയും, 70,000-ത്തിലധികം പ്രസവ ശുശ്രൂഷകൾ നടത്തുകയും 175 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള രോഗികൾക്ക് സേവനം നൽകുകയും ചെയ്യുന്നു. ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത് ആശുപത്രികൾക്കുള്ളിൽ അക്കാദമിക് അന്തരീക്ഷം സൃഷ്ടിക്കുന്നു. തുംബൈ ഹോസ്പിറ്റലുകളിലെ ഡോക്ടർമാരിൽ പലരും യൂനിവേഴ്സിറ്റിയിലെ പ്രൊഫസർമാരാണ്.
ഗ്രൂപ്പിന്റെ വിജയത്തിന് പിന്നിലെ ചാലകശക്തിയെന്ന നിലയിൽ നവീകരണത്തെയാണ് ഡോ. തുംബൈ മൊയ്തീൻ ഉയർത്തിക്കാട്ടുന്നത്. നവീകരണത്തോടുള്ള പ്രതിബദ്ധത, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നിവയിലെ മികവ്, സമൂഹത്തെ സേവിക്കുന്നതിൽ ശക്തമായ ശ്രദ്ധ എന്നിവയിലൂടെയാണ് രൂപപ്പെടുത്തിയത്.
സർക്കാരിന്റെ പ്രോത്സാഹനം ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അടുത്ത 25 വർഷത്തിനുള്ളിൽ, ചരിത്രപരമായ നേട്ടങ്ങൾ കൈവരിക്കാനും സമൂഹത്തിൽ മികച്ച സേവനം നൽകാനും, ഗ്രൂപ്പ് ലക്ഷ്യമിടുന്നു.
രജത ജൂബിലി പ്രമാണിച്ച് സമഗ്രമായ പുതിയ പ്രോഗ്രാമുകളുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിലൂടെ കൂടുതൽ വിദ്യാർഥികളെ ലഭ്യമാക്കുന്ന ‘വിഷൻ 2028 - പഞ്ചവത്സര പദ്ധതി’ ആവിഷ്കരിക്കുമെന്ന് തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് ഡോ. തുംബൈ മൊയ്തീൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, വടക്കൻ എമിറേറ്റ്സിൽ ഉടൻ നടപ്പിലാക്കാൻ പോകുന്ന നിർബന്ധിത ഇൻഷുറൻസ് പദ്ധതിയിലൂടെ ആരോഗ്യ പരിപാലന ബിസിനസിൽ ഇരട്ടി വർധനവ് പ്രതീക്ഷിക്കുന്നു. 2028-ഓടെ മൊത്തത്തിലുള്ള ഗ്രൂപ്പിന്റെ മൂല്യം മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം.
മികവിനുള്ള പ്രതിബദ്ധതയുടെ അംഗീകാരമായി, ജോയിന്റ് കമ്മീഷൻ ഇന്റർനാഷണലിൽ നിന്ന് തുംബൈ ഹോസ്പിറ്റലുകൾ അടുത്തിടെ ‘ജെ.സി.ഐ എന്റർപ്രൈസ് അക്രഡിറ്റേഷൻ’ നേടിയിട്ടുണ്ട്, ഇത് ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ഏതാനും ഹെൽത്ത് കെയർ ഗ്രൂപ്പുകൾക്ക് മാത്രം നൽകുന്ന അഭിമാനകരമായ പദവിയാണെന്ന് ഡോ. മൊയ്തീൻ പറഞ്ഞു.
അടുത്ത വർഷം തുംബൈ ഇൻക്യുബേറ്റർ ഹബ്ബും അത്യാധുനിക തുംബൈ കോളേജ് ഓഫ് വെറ്ററിനറി മെഡിസിൻ സ്ഥാപിക്കുന്നതും ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നു.
കൂടാതെ, തുംബൈ മെഡിക്കൽ സർവ്വകലാശാലയുടെ ആഗോള സാന്നിധ്യം, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയുടെ സ്ട്രാറ്റജിക് മാനേജ്മെന്റ് കോൺട്രാക്ട് സ്ഥാപിക്കുന്നതിലൂടെ ഗ്രൂപ്പ് അതിന്റെ ആഗോള സാന്നിധ്യം വിപുലീകരിക്കാനും ലക്ഷ്യമിടുന്നു. ഇത്തരത്തിൽ അഞ്ച് വർഷത്തിനുള്ളിൽ ഞങ്ങളുടെ ബിസിനസുകൾ അഞ്ചിരട്ടി വർധിപ്പിക്കുക എന്നതാണ് സ്വപ്നമെന്നും തുംബൈ മൊയ്തീൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.