മുംബൈ: ജി.എസ്.ടി ബില്ലില്‍ അനുനയത്തിന് വഴിതെളിയുന്നെന്ന പ്രതീക്ഷയില്‍ ഓഹരിസൂചികകള്‍ മുന്നേറി. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതോടെയാണ് വിപണിയില്‍ മുന്നേറ്റം കണ്ടത്. സെന്‍സെക്സ് 169.57 പോയന്റ് മുന്നേറി 26,128.20ലും നിഫ്റ്റി 58.90 പോയന്റ് നേട്ടത്തില്‍ 7,942.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്‍ഡാല്‍കോ, എസ്.ബി.ഐ, എല്‍ ആന്‍ഡ് ടി, ഐ.സി.ഐ.സി.ഐ ബാങ്ക്, വേദാന്ത ലിമിറ്റഡ് തുടങ്ങിയ ഓഹരികള്‍ മുന്നേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.