മുംബൈ: മൂലധന സമാഹരണം ലക്ഷ്യമിട്ട് ഒരു ബാങ്കുകൂടി പ്രാഥമിക ഓഹരി വിപണിയിലേക്ക്. ആര്‍.ബി.എല്‍ ബാങ്കാണ് ഐ.പി.ഒയുമായി എത്തുന്നത്. മൂന്നു ദിവസം നീളുന്ന ഐ.പി.ഒ 19നാണ് തുടങ്ങുന്നത്. 224-225 രൂപയാണ് ഓഹരിയൊന്നിന് പ്രൈസ് ബാന്‍ഡ്. കുറഞ്ഞ ലോട്ട് 65 എണ്ണമാണ്. കുറഞ്ഞ വിലക്കാണെങ്കില്‍ 1211.2 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. 1.69 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലാണ്. ഇതിലൂടെ 378.5 കോടി രൂപയാണ് സമാഹരിക്കുക. 832.5 കോടിക്ക് പുതിയ ഓഹരികളും ഇറക്കും. കോലാപ്പൂര്‍ കേന്ദ്രമായ ബാങ്ക് മുമ്പ് രത്നാകര്‍ ബാങ്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. ഐ.പി.ഒക്ക് മുന്നോടിയായി 2.5 കോടി ഓഹരികള്‍ ഏതാനും നിക്ഷേപകര്‍ക്ക് കൈമാറിയിരുന്നു. 195 രൂപ പ്രതി ഓഹരിയെന്ന നിലയിലായിരുന്നു ഇത്. ബാങ്കിങ് മേഖലയില്‍നിന്ന് ആറുവര്‍ഷത്തിനുശേഷമാണ് ഒരു സ്ഥാപനം ഐ.പി.ഒക്കിറങ്ങുന്നത്. സ്വകാര്യ മേഖലയില്‍ ഇതിനു മുമ്പു നടന്ന ബാങ്ക് ഐ.പി.ഒ യെസ് ബാങ്കിന്‍േറതായിരുന്നു. 2005 ജൂലൈയിലായിരുന്നു അത്. 2010ല്‍ പൊതുമേഖലയില്‍നിന്നുള്ള പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന്‍േറതായിരുന്നു അവസാന ബാങ്ക് ഐ.പി.ഒ. അന്ന് 480 കോടിയാണ് സമാഹരിച്ചത്. 2015-16ല്‍ ആര്‍.ബി.എല്ലിന്‍െറ വരുമാനം 3234.85 കോടിയും ലാഭം 208.45 കോടിയുമായിരുന്നു. 16 സംസ്ഥാനങ്ങളിലായി 197 ബ്രാഞ്ചുകളും 362 എ.ടി.എമ്മുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.