ന്യൂഡല്‍ഹി: വാഹന ഘടക നിര്‍മാതാക്കളായ എന്‍ഡുറന്‍സ് ടെക്കിന്‍െറ പ്രാഥമിക ഓഹരി വില്‍പ്പനക്ക് മികച്ച പ്രതികരണം. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 43.68 മടങ്ങ് ആവശ്യക്കാരാണ് ഓഹരിക്ക് എത്തിയത്. 1.72 കോടി ഓഹരികളാണ് കമ്പനി പ്രാഥമിക ഓഹരി വിപണിയില്‍ എത്തിച്ചത്. എന്നാല്‍, 75.25 കോടി ഓഹരിക്കാണ് ബിഡ് ലഭിച്ചത്. ചില്ലറ നിക്ഷേപകരുടെ വിഭാഗത്തില്‍ 2.41 മടങ്ങും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റൂഷനല്‍ ഇന്‍വെസ്റ്റേഴ്സ് വിഭാഗത്തില്‍ 53.43 മടങ്ങും ഇന്‍സ്റ്റിറ്റൂഷനല്‍ ഇന്‍വെസ്റ്റേഴ്സ് ഇതര വിഭാഗത്തില്‍ 127.05 മടങ്ങും ബിഡാണ് ഓഹരിക്ക് ലഭിച്ചത്. 467-472 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.