മുംബൈ: ദീർഘകാല മൂലധന നിക്ഷേപത്തിന് നികുതി നടപ്പിലാവുന്നതിന് മുന്നോടിയായി ഇന്ത്യൻ ഒാഹരി വിപണിയിൽ ഉണ്ടായത് വൻ നിക്ഷേപം. 14 കമ്പനികൾ നടത്തിയ െഎ.പി.ഒയിലുടെ 18,591കോടിയാണ് വിപണിയിലേക്ക് ഒഴുകിയെത്തിയത്. 2018 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് ഇത്രയും തുക എത്തിയത്. പ്രാഥമിക വിപണിെയ കുറിച്ച് പഠനം നടത്തുന്ന പ്രൈം ഡാറ്റബേസാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.
ദീർഘകാല മൂലധന നിക്ഷേപത്തിന് നികുതി ഏർപ്പെടുത്താനുള്ള തീരുമാനം ഏപ്രിൽ 1 മുതലാണ് നിലവിൽ വരിക. 2016ലെ നോട്ട് പിൻവലിക്കൽ തീരുമാനത്തിന് ശേഷം െഎ.പി.ഒകളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. ഇതിന് ശേഷം വൻതോതിൽ കമ്പനികൾ െഎ.പി.ഒയിലുടെ പണം സ്വരുപിക്കുന്നത് ഇപ്പോഴാണ്.
എന്നാൽ, 2018ൽ െഎ.പി.ഒ നടത്തിയ 14 കമ്പനികളിൽ എെട്ടണ്ണവും ഇഷ്യു വിലയേക്കാളും കുറഞ്ഞ മൂല്യത്തിലാണ് വ്യാപാരം നടത്തുന്നത്. െഎ.സി.െഎ.സി.െഎ സെക്യൂരിറ്റി, ഭാരത് ഡൈനാമിക്സ്, അസ്റ്റർ ഡി.എം ഹെൽത്ത്കെയർ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, അപ്പോളോ ൈമക്രോ സിസ്റ്റംസ്, ഗാലക്സി സർഫാകാൻറ്സ്, കദ്ര കൺസ്ട്രക്ഷൻ, ന്യുജെൻ സോഫ്റ്റ്വെയർ ടെക്നോളജി എന്നീ സ്ഥാപനങ്ങളാണ് കുറഞ്ഞ വിലയിൽ വ്യാപാരം നൽകുന്നത്.
ഇപ്പോഴുള്ള മുന്നേറ്റം ഭാവയിൽ വിപണിയിൽ നിന്ന് പ്രതിക്ഷിക്കേണ്ടെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. യു.എസ്^ചൈന വ്യാപാര യുദ്ധം, വരാനിരിക്കുന്ന നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകൾ, എണ്ണയുടെ വിലക്കയറ്റം എന്നിവയെല്ലാം വിപണിയെ ബാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.