െകാച്ചി: നയതന്ത്ര പ്രതിസന്ധിയെത്തുടർന്ന് വിദേശനാണ്യ വിനിമയരംഗത്ത് ഖത്തർ റിയാലിനെ ബാധിച്ച കഷ്ടകാലം ഇനിയും മാറിയില്ല. ചില സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ നിരക്ക് കുറച്ച് സ്വീകരിക്കുേമ്പാൾ ഏതാനും ബാങ്കുകൾ റിയാൽ സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. മൂല്യം ഇടിയുന്നതു വഴിയുള്ള നഷ്ടം ഒഴിവാക്കാനാണ് ഇൗ നടപടി.
ഖത്തർ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യു.എ.ഇ എക്സ്ചേഞ്ച് 30 പൈസ കുറച്ചാണ് റിയാൽ സ്വീകരിക്കുന്നത്. ഒരു റിയാലിന് 15.94 രൂപയാണ് വെള്ളിയാഴ്ചത്തെ നിരക്ക്. ഫെഡറൽ ബാങ്ക് ഉൾപ്പെടെ ഏതാനും ബാങ്കുകളും ഖത്തർ റിയാൽ എടുക്കുന്നത് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൗ സ്ഥാപനങ്ങളുടെ വിദേശ നാണ്യവിനിമയ കൗണ്ടറുകളിലും റിയാൽ എടുക്കുന്നില്ല. മൂല്യം ഇടിയുന്നതാണ് വിട്ടുനിൽക്കാൻ ഇൗ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്.
അതേസമയം, ഖത്തറുമായുള്ള ബന്ധം ഇന്ത്യ വിേച്ഛദിച്ചിട്ടില്ലാത്തതും ഇരുരാജ്യങ്ങൾക്കുമിടയിൽ ആരോഗ്യകരമായ ബന്ധം നിലനിൽക്കുന്നതും വിപണിയുടെ ആശങ്ക കുറച്ചിട്ടുണ്ടെന്ന് യു.എ.ഇ എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ജോർജ് ആൻറണി ‘മാധ്യമ’ത്തോട് പറഞ്ഞു. ഡോളറുമായുള്ള നിരക്കിൽ ഖത്തർ റിയാൽ പരിഗണനാർഹമായ തകർച്ച രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യാൽ തകർന്നേക്കുമെന്ന് അഭ്യൂഹം പരന്നതോടെ സംസ്ഥാനത്തെ പല ബാങ്കുകളും കഴിഞ്ഞദിവസം ഇടപാടുകാരെ മടക്കിയയച്ചിരുന്നു. വരും ദിവസങ്ങളിൽ ബാങ്കുകളടക്കം ഖത്തർ റിയാലിെൻറ വിനിമയം പുനരാരംഭിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.