മുംബൈ: രാജ്യത്ത് ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ ഒാഹരി വിപണിയിൽ ഉണർവ്. രാവിലെ വ്യാപാരം ആരംഭിച്ച് നിമിഷങ്ങൾക്കകം ബോംബെ ഒാഹരി സൂചികയായ സെൻസെക്സ് 900 േപായൻറ് ഉയർന്നു. ഇപ്പോൾ 853 പോയൻറ് ഉയർന്ന് 33,277 ലാണ് വ്യാപാരം. ദേശീയ ഒാഹരി സൂചികയായ നിഫ്റ്റി 244 പോയേൻറാളം ഉയർന്ന് 9,823ലുമാണ് വ്യാപാരം.
രാജ്യത്തെ കണ്ടെയ്മെൻറ് സോണുകളിൽ ഒഴികെ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതാണ് നിക്ഷേപകരിൽ ആത്മവിശ്വാസം ഉയർത്തിയത്.
ആറുശതമാനത്തോളം വർധന രേഖപ്പെടുത്തി ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ എന്നിവയാണ് സെൻസെക്സിൽ മികച്ച നേട്ടം കൊയ്യുന്നവ. കൂടാതെ ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയും നേട്ടം കൊയ്യുന്നു. നിഫ്റ്റിയിൽ മെറ്റൽ ഒാഹരികളാണ് കൂടുതൽ നേട്ടമുണ്ടാകുന്നത്. കൂടാതെ ബാങ്കിങ് ഒാഹരികളും നേട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.