പിസ ടോപ്പിങ്ങിന് 18 ശതമാനം നികുതി; പിസക്ക് അഞ്ച് ശതമാനം, നികുതിഘടന സങ്കീർണമാക്കി പുതിയ ഉത്തരവ്

ന്യൂഡൽഹി: പിസ ടോപ്പിങ്ങിന് 18 ശതമാനം നികുതി ഇൗടാക്കാമെന്ന് ഹരിയാന ജി.എസ്.ടി അപ്ലേറ്റ് അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ്. പുതിയ തീരുമാനപ്രകാരം ഹോട്ടലുകളിലും റസ്റ്ററന്റുകളിലും വിൽക്കുന്ന പിസയുടെ നികുതി നിർണ്ണയം സങ്കീർണമായി മാറും.

നിലവിൽ റസ്റ്ററന്റുകളിലും ഹോട്ടലുകളിൽ വിതരണം ചെയ്യുന്ന പിസക്ക് അഞ്ച് ശതമാനമാണ് നികുതി. ഇത് പ്രത്യേകമായി വാങ്ങിയാൽ 12 ശതമാനം നികുതി നൽകണം. വീടുകളിലെത്തിച്ച് വിതരണം ചെയ്യുന്ന പിസക്ക് 18 ശതമാനമാണ് നികുതി .

മാർച്ച് 10ലെ ഹരിയാന അപ്ലേറ്റ് അതോറിറ്റിയുടെ ഉത്തരവോടെ പിസ ടോപ്പിങ്ങിന് 18 ശതമാനം നികുതി നൽകേണ്ടി വരും. പിസയുടേയും ടോപ്പിങ്ങിന്റേയും പാചകരീതി വ്യത്യസ്തമാണെന്നാണ് ഉയർന്ന നികുതിക്കുള്ള ന്യായീകരണമായി അപ്ലേറ്റ് അതോറിറ്റി പറയുന്നത്.

പുതിയ തീരുമാനത്തോടെ പിസക്കും പിസ ടോപ്പിങ്ങിനും വ്യത്യസ്തമായി നികുതി​യിടാക്കേണ്ട സാഹചര്യമാണുള്ളത്. ഇത് എങ്ങനെ ഈടാക്കുമെന്നാണ് സംശയമാണ് പല റസ്റ്ററന്റുകൾക്കുമുള്ളത്. പിസ രൂചികരമാക്കാൻ ചീസ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷ്യവസ്തുവാണ് ടോപ്പിങ്. 

Tags:    
News Summary - 18 percent tax on pizza topping; Five per cent for Pisa, new order complicating tax structure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.