ന്യൂഡല്‍ഹി: 2016-17 അസസ്മെന്‍റ് വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിനുള്ള ഫോറങ്ങളെല്ലാം ആദായനികുതി വകുപ്പിന്‍െറ വെബ്സൈറ്റില്‍ തയാര്‍. ഐ.ടി.ആര്‍ ആറും ഏഴും ഉള്‍പ്പെടെ ഫോറം എല്ലാം ലഭ്യമാക്കിയതായി ആദായനികുതി വകുപ്പ് വ്യക്തമാക്കി. ജൂലൈ 31വരെയാണ് റിട്ടേണ്‍ സമര്‍പ്പണത്തിന് സമയം. മാര്‍ച്ച് 30ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വിജ്ഞാപനം ചെയ്ത ഫോറങ്ങള്‍ ഏപ്രില്‍ രണ്ടുമുതല്‍ വിവിധ ഘട്ടങ്ങളായാണ് ലഭ്യമാക്കിയത്. ആദ്യഘട്ടത്തില്‍ തന്നെ സാധാരണക്കാര്‍ക്കുള്ള ഐ.ടി.ആര്‍ 1 (സഹജ്) ലഭ്യമാക്കിയിരുന്നു. ഇതിനുപുറമേ ഐ.ടി.ആര്‍2, ഐ.ടി.ആര്‍2എ, ഐ.ടി.ആര്‍3, സുഗം (ഐ.ടി.ആര്‍ 4 എസ്), ഐ.ടി.ആര്‍ 4, ഐ.ടി.ആര്‍ 5, ഐ.ടി.ആര്‍6, ഐ.ടി.ആര്‍7 എന്നിങ്ങനെ ഒമ്പത് റിട്ടേണ്‍ ഫോമുകളും അക്നോളജ്മെന്‍റിനുള്ള ഐ.ടി.ആര്‍ വി ഫോറമാണുള്ളത്. ചാരിറ്റബ്ള്‍, മതപര കാരണങ്ങളാല്‍ 11ാം വകുപ്പ് അനുസരിച്ച് ഇളവ് അവകാശപ്പെടുന്നവ അല്ലാത്ത കമ്പനികള്‍ക്കുള്ളതാണ് ഐ.ടി.ആര്‍ 6. ട്രസ്റ്റുകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സ്ഥാപനങ്ങള്‍, കോളജുകള്‍ തുടങ്ങിയവക്കുള്ളതാണ് ഐ.ടി.ആര്‍ 7. വര്‍ഷം 50 ലക്ഷം രൂപയിലധികം വരുമാനമുള്ള, ആഡംബര നൗകകള്‍, വിമാനങ്ങള്‍, വിലപിടിപ്പുള്ള ആഭരണങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള ആസ്തികള്‍ ഉള്ളവര്‍ പുതിയ ഫോറത്തില്‍ അക്കാര്യങ്ങളും വെളിപ്പെടുത്തേണ്ടതുണ്ട്. 2015-16 സാമ്പത്തികവര്‍ഷം 4.33 കോടി പേരാണ് റിട്ടേണ്‍ ഫയല്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.