റിട്ടേണില്‍ തെറ്റുണ്ടോ, തിരുത്താന്‍ അവസരമുണ്ട്

മുംബൈ: സമയപരിധി അവസാനിക്കും മുമ്പ് തിരക്കിട്ടു സമര്‍പ്പിച്ച ആദായ നികുതി റിട്ടേണില്‍ തെറ്റുപറ്റിയോ, പേടിക്കേണ്ട നിശ്ചിത സമയത്തിനുമുമ്പ് (ആഗസ്റ്റ് അഞ്ച്) റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ ഇനിയും അവസരമുണ്ട്. വരുമാനം, വിലാസം, ലഭ്യമാകേണ്ട കിഴിവുകള്‍, ബാങ്ക് അക്കൗണ്ട് തുടങ്ങി എവിടെയും തെറ്റുപറ്റാം. തെറ്റു ശ്രദ്ധയില്‍പെട്ടാല്‍ പരിഷ്കരിച്ച റിട്ടേണ്‍ ഫയല്‍ ചെയ്യുകയാണ് വേണ്ടത്. ബന്ധപ്പെട്ട അസസ്മെന്‍റ് വര്‍ഷം പൂര്‍ത്തിയാകും മുമ്പ് പരിഷ്കരിച്ച റിട്ടേണ്‍ സമര്‍പ്പിക്കണം. ഉദാഹരണത്തിന് 2015 -16 സാമ്പത്തിക വര്‍ഷത്തെ റിട്ടേണിന്‍െറ തെറ്റ് 2018 മാര്‍ച്ച് 31 അല്ളെങ്കില്‍ ആ സാമ്പത്തിക വര്‍ഷത്തിന്‍െറ അസസ്മെന്‍റ് പൂര്‍ത്തിയാകല്‍ ഏതാണോ ആദ്യം അതുവരെ തിരുത്താം. 2017-18 അസസ്മെന്‍റ് വര്‍ഷം മുതല്‍ നിശ്ചിത സമയപരിധിക്കുശേഷം ഫയല്‍ ചെയ്യുന്ന റിട്ടേണുകള്‍ക്കും തിരുത്തലിന് അവസരം കൊടുക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത സമയ പരിധിക്കുമുമ്പ് (ആഗസ്റ്റ്  അഞ്ച്) ഒറിജിനല്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ 2018 മാര്‍ച്ച് 31 നകം എത്ര തവണ വേണ്ടെങ്കിലും തിരുത്തല്‍ വരുത്താന്‍ കഴിയും. പല തവണ തിരുത്തലുകള്‍ വരുത്തുന്നത് കൂടുതല്‍ സൂക്ഷ്മമായ പരിശോധനക്കും വഴിവെക്കും. പ്രത്യേകിച്ച് വലിയ തുകകള്‍ റിഫണ്ടുള്ള അവസരങ്ങളില്‍. ഓണ്‍ലൈനായോ അല്ലാതെയോ റിട്ടേണ്‍ പുതുക്കാം. പുതിയ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഒറിജിനല്‍ റിട്ടേണിന്‍െറ അക്നോളജ് നമ്പറും ഫയല്‍ ചെയ്ത തീയതിയും പുതിയ റിട്ടേണില്‍ ചേര്‍ക്കണം. ഒറിജിനല്‍ റിട്ടേണ്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ചതാണെങ്കില്‍ മാത്രമേ ഓണ്‍ ലൈനായി പരിഷ്കരിക്കാനാവൂ. സാധാരണ ചെയ്യുന്നതുപോലെ പരിഷ്കരിച്ച റിട്ടേണിനും വെരിഫിക്കേഷനുണ്ട്. ഇ-വെരിഫൈ ചെയ്യുകയോ ബംഗളൂരുവിലേക്ക് അയക്കുകയോ ആവാം. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.