ന്യൂഡല്‍ഹി: മുന്‍ വര്‍ഷങ്ങളില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടും സ്ഥിരീകരണത്തിന് ഐ.ടി.ആര്‍.വി ബംഗളൂരുവിലെ കേന്ദ്രീകൃത പ്രോസസിങ് കേന്ദ്രത്തിലേക്ക് അയക്കാന്‍ സാധിക്കാതിരിക്കുകയോ, അവിടെ കിട്ടാതിരിക്കുകയോ, ഇലക്ട്രോണിക് വെരിഫിക്കേഷന്‍ മറന്നുപോവുകയോ ചെയ്തവര്‍ക്ക് അത് പൂര്‍ത്തിയാക്കാന്‍ ആദായനികുതി വകുപ്പ് നല്‍കിയ അവസരം പൂര്‍ത്തിയാക്കാന്‍ ഇനി മൂന്നുദിവസം കൂടി. മേയ് ഒമ്പതിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ച് ആഗസ്റ്റ് 31 വരെയായിരുന്നു അവസരം. 2009-10 മുതല്‍ 2014-2015 വരെയുള്ള ആറ് അസസ്മെന്‍റ് വര്‍ഷങ്ങളിലെ റിട്ടേണാണ് ഇങ്ങനെ ക്രമപ്പെടുത്താന്‍ അവസരം നല്‍കിയിരുന്നത്. റിട്ടേണ്‍ സമര്‍പ്പണത്തിന്‍െറ അവസാന പണിയാണ് ഇന്‍കം ടാക്സ് റിട്ടേണ്‍-വെരിഫിക്കേഷന്‍ (ഐ.ടി.ആര്‍.വി) ഓണ്‍ലൈനായോ തപാലിലോ സമര്‍പ്പിക്കുക എന്നത്. റിട്ടേണ്‍ സമര്‍പ്പിച്ച് 120 ദിവസമാണ് ഇതിന് സമയമുള്ളത്. ഈ നിശ്ചിത പരിധിക്കകത്ത് നടപടി പൂര്‍ത്തിയാക്കാത്തവര്‍ക്കാണ് ഇപ്പോള്‍ വീണ്ടും സമയം അനുവദിച്ചിരിക്കുന്നത്.
ഐ.ടി.ആര്‍.വി ലഭിച്ചില്ളെങ്കില്‍ റിട്ടേണ്‍ സമര്‍പ്പണം അപൂര്‍ണമായേ പരിഗണിക്കൂ. അതാത് അസസ്മെന്‍റ് വര്‍ഷങ്ങളില്‍ യഥാസമയം റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്കുമാത്രമേ ഈ അവസരം പ്രയോജനപ്പെടുത്താനാവൂ. ഇക്കാരണത്താല്‍, സമര്‍പ്പിച്ച റിട്ടേണ്‍ മാറ്റിവെച്ചിട്ടുള്ളവര്‍ക്കെല്ലാം ആദായനികുതി വകുപ്പ് അറിയിപ്പ് അയച്ചിട്ടുണ്ട്.
ആദായനികുതി വകുപ്പിന്‍െറ https://incometaxindiaefiling.gov.in വെബ്സൈറ്റില്‍ ഇ-ഫയലിങ് ടാബിനു ചുവടെ സര്‍വിസസ് എന്നതില്‍ ഐ.ടി.ആര്‍.വി റെസിപ്റ്റ് സ്റ്റാറ്റസ് എന്നതില്‍ ഇതു സംബന്ധിച്ച തല്‍സ്ഥിതി പരിശോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.