ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പണം ലളിതമാക്കുന്നതിന്‍െറ ഭാഗമായി ഇലക്ട്രോണിക് റിട്ടേണ്‍ വേരിഫിക്കേഷന് ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് വിവരങ്ങളും ഉപയോഗിക്കാന്‍ ആദായനികുതി വകുപ്പ് സൗകര്യമൊരുക്കി. നിലവില്‍ ഇന്‍റര്‍നെറ്റ് ബാങ്കിങ്, ഇ-മെയില്‍, ആധാര്‍ നമ്പറുപയോഗിച്ചുള്ള ഒറ്റത്തവണ പാസ്വേര്‍ഡ് എന്നിവ മാത്രമായിരുന്നു മാര്‍ഗങ്ങള്‍. ഇതിന് പുറമേ ഇലക്ട്രോണിക് വേരിഫിക്കേഷന്‍ കോഡ് കിട്ടാന്‍ ഓഹരി ഡീമാറ്റ് അക്കൗണ്ട് വിവരവും ബാങ്ക് അക്കൗണ്ട് വിവരവും അധികമായി ചേര്‍ക്കുകയായിരുന്നു. വാര്‍ഷിക റിട്ടേണ്‍ വേരിഫിക്കേഷന്‍ ഫോറം പ്രിന്‍റ് ബംഗളൂരുവിലെ കേന്ദ്രീകൃത പ്രോസസിങ് കേന്ദ്രത്തിലേക്ക് അയക്കുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ഇ-മെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ബാങ്ക് നേരത്തെ സ്ഥിരീകരിച്ചിട്ടുള്ള മൊബൈല്‍ നമ്പറിലേക്കും ഇ-മെയില്‍ വിലാസത്തിലേക്കും ഇലക്ട്രോണിക് വേരിഫിക്കേഷന്‍ കോഡ് ലഭിക്കും. ഏതൊക്കെ ബാങ്കുകള്‍ ഈ സൗകര്യത്തില്‍ പങ്കാളിയാണെന്ന പട്ടികയും വെബ്സൈറ്റിലുണ്ടാവും. ഡീമാറ്റ് അക്കൗണ്ടിന്‍െറ കാര്യത്തില്‍ അക്കൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവക്കുപുറമേ പാന്‍ നമ്പറും നല്‍കണം, ഡെപോസിറ്ററികളില്‍നിന്നുള്ള വിവരത്തിന്‍െറ അടിസ്ഥാനത്തിലാവും സ്ഥിരീകരണം. ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്കും പേപ്പര്‍ രഹിത ഇ വേരിഫിക്കേഷന്‍ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായാണ് നടപടി. ജന്‍ ധന്‍ യോജന വന്നതോടെ സാധാരണക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പായത് പ്രയോജനപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.