വരുമാന പ്രഖ്യാപന പദ്ധതി

കൊച്ചി: മുന്‍വര്‍ഷങ്ങളില്‍ വരുമാനം കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലാത്തവര്‍ക്ക് അപ്രഖ്യാപിത വരുമാനം വെളിപ്പെടുത്തുന്നതിന് ആദായ നികുതി വകുപ്പ് വരുമാന പ്രഖ്യാപന പദ്ധതി 2016 അവതരിപ്പിച്ചു. പദ്ധതി പ്രകാരം നികുതിയും സെസും പിഴയും ഉള്‍പ്പെടെ മൊത്തം പ്രഖ്യാപിക്കുന്ന വരുമാനത്തിന്‍െറ 45 ശതമാനം തുകയാണ് അടക്കേണ്ടത്. 2016 ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് പദ്ധതിയുടെ പ്രാബല്യം. പ്രഖ്യാപനങ്ങള്‍ ഓണ്‍ലൈന്‍ മുഖേനയോ ബന്ധപ്പെട്ട ആദായനികുതി പ്രിന്‍സിപ്പല്‍ കമീഷണറുടെ അധികാരപരിധിയിലോ ഫയല്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്‍െറ വെബ്സൈറ്റായ www.incometaxindia.gov.in സന്ദര്‍ശിക്കേണ്ടതാണ്.    

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.