ചെറുകമ്പനികൾ 37 റി​േട്ടണുകൾ സമർപ്പിക്കണം

ന്യൂഡൽഹി: ജി.എസ്​.ടി നിലവിൽ വരുന്നതോടെ ഒരു സംസ്ഥാനത്ത്​ മാത്രം പ്രവർത്തിക്കുന്ന ചെറുകിട കമ്പനികൾ പ്രതിവർഷം അവരുടെ വരവ്​ ചെലവ്​ കണക്കുകളെ സംബന്ധിച്ച്​ 37 റി​േട്ടണുകൾ സമർപ്പിക്കണം. നിലവിൽ 13 റി​േട്ടണുകൾ സമർപ്പി​ക്കേണ്ട സ്ഥാനത്താണിത്​. ഇത്​ ചെറുകിട കമ്പനികൾക്ക്​ ചില ബുദ്ധിമുട്ടുകൾ സൃഷ്​ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്​​. 

എന്നാൽ, ജി.എസ്​.ടി നിലവിൽ വരാൻ ഒരു മാസം മാത്രം ബാക്കി നിൽക്കേ ധനകാര്യ വിദഗ്​ധരും, ബാങ്കിങ്​ മേഖലയും രാജ്യം മുഴുവൻ ഏകീകൃത നികുതി എന്നതിനെ സ്വാഗതം ചെയ്യുകയാണ്​. ആദ്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടാവുമെങ്കിലും ഒറ്റ നികുതി സമ്പദ്​വ്യവസ്ഥക്ക്​ ഗുണകരമാവുമെന്നാണ്​ ഇവരുടെ പക്ഷം.

ജി.എസ്​.ടി വരുന്നതോടെ റി​േട്ടണുകൾ സമർപ്പിക്കേണ്ടത്​ പൂർണമായും ഒാൺലൈനിലാണ്​. എല്ലാ കമ്പനികളും പ്രതിമാസം അവരുടെ വരവ്​ ചെലവ്​ കണക്കുകൾ സർക്കാറിന്​ നൽകണം. ഇത്​ കൂടാതെ വർഷാവസാനത്തിൽ ഒരു റി​േട്ടൺ കൂടി സമർപ്പിക്കേണ്ടി വരും. ഇത്തരത്തിൽ 37 റി​േട്ടണുകളാണ്​ ഒരു വർഷം സമർപ്പിക്കേണ്ടത്​.

Tags:    
News Summary - 37 Returns Instead Of 13 - And Other Challenges Threatening GST Rollout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.