ന്യൂഡൽഹി: 2021-22 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിച്ചതോടെ നികുതിവകുപ്പിന് ലഭിച്ചത് 5.83 കോടി റിട്ടേണുകൾ. ഇതിൽ ഭൂരിഭാഗവും വ്യക്തിഗത, ശമ്പള നികുതിദായകരുടേതാണ്.
2020-21 കാലത്ത് 5.89 കോടി റിട്ടേണുകളാണ് ഫയൽ ചെയ്യപ്പെട്ടിരുന്നത്. അവസാന ദിനമായ ഞായറാഴ്ച 72 ലക്ഷം നികുതി റിട്ടേണുകൾ ഫയൽ ചെയ്തു.
സമയപരിധിക്കുള്ളിൽ റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് പിഴയോടെ ഡിസംബർ 31വരെ ഫയൽ ചെയ്യാൻ അവസരമുണ്ട്. അഞ്ചു ലക്ഷം വരെ വാർഷികവരുമാനമുള്ളവർക്ക് 1000 രൂപയും അതിന് മുകളിൽ വരുമാനമുള്ളവർക്ക് 5000 രൂപയുമാണ് ലേറ്റ് ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.