4,739 സ്​ഥാപനങ്ങൾ റി​േട്ടൺ ഫയൽ ചെയ്​തില്ല 


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 4,739 സ്​​ഥാ​പ​ന​ങ്ങ​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വി​ദേ​ശ ഫ​ണ്ടു​ക​ളും ചെ​ല​വു​ക​ളും സം​ബ​ന്ധി​ച്ച്​ 2015-16 സാ​മ്പ​ത്തി​ക വ​ർ​ഷം റി​േ​ട്ട​ൺ സ​മ​ർ​പ്പി​ച്ചി​ല്ല. കൊ​ൽ​ക്ക​ത്ത, ല​ഖ്​​നോ ​െഎ.​െ​എ.​എ​മ്മു​ക​ളും അ​ലീ​ഗ​ഢ്​ മു​സ്​​ലിം വാ​ഴ്​​സി​റ്റി​യും ഇ​തി​ൽ​പെ​ടു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. 

2010ലെ ​വി​ദേ​ശ സ​ഹാ​യ (നി​യ​ന്ത്ര​ണ) നി​യ​​മ​പ്ര​കാ​രം എ​ല്ലാ സ്​​ഥാ​പ​ന​ങ്ങ​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ​ർ​ഷം​തോ​റും റി​േ​ട്ട​ൺ സ​മ​ർ​പ്പി​ക്ക​ണം. എ​ന്നാ​ൽ, ഡ​ൽ​ഹി ലേ​ഡി ശ്രീ​റാം കോ​ള​ജ്, മൈ​സൂ​ർ വി​വേ​കാ​ന​ന്ദ ഫൗ​ണ്ടേ​ഷ​ൻ, ക​ശ്​​മീ​രി​ലെ പു​ൽ​വാ​മ ഇ​സ്​​ലാ​മി​ക്​ യൂ​നി​വേ​ഴ്​​സി​റ്റി ​ഒാ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി തു​ട​ങ്ങി​യ സ്​​ഥാ​പ​ന​ങ്ങ​ളൊ​ന്നും റി​േ​ട്ട​ൺ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. വി​ദേ​ശ ഫ​ണ്ടി​ങ്​ വി​ഷ​യ​ത്തി​ൽ കു​രു​ക്ക്​ മു​റു​ക്കി​യ മോ​ദി​സ​ർ​ക്കാ​ർ റി​േ​ട്ട​ൺ സ​മ​ർ​പ്പി​ക്കാ​ത്ത പ​തി​നാ​യി​ര​ത്തോ​ളം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ റ​ദ്ദാ​ക്കി​യി​രു​ന്നു. നി​യ​മ​ത്തി​ലെ മ​റ്റു വ​കു​പ്പു​ക​ൾ ചു​മ​ത്തി 1,300 സം​ഘ​ട​ന​ക​ളു​ടെ അം​ഗീ​കാ​രം പു​തു​ക്കി​ന​ൽ​കി​യി​ട്ടു​മി​ല്ല. 

കോ​ർ ബാ​ങ്കി​ങ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ത്ത സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കു കീ​ഴി​ലെ ബാ​ങ്കി​ങ്​ സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ്​ ഇ​വ​യി​ൽ മി​ക്ക​വാ​റും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​ക്കൗ​ണ്ടു​ള്ള​ത്. 
അം​ഗീ​കാ​രം പു​തു​ക്കാ​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ 2016 ന​വം​ബ​റി​ൽ 11,000 സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക്​ നി​​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഒ​ട്ടു​മി​ക്ക സം​ഘ​ട​ന​ക​ളും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ല.

Tags:    
News Summary - AMU, LSR among 4,739 institutions that did not file returns in foreign funds- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.