സംസ്​ഥാനങ്ങൾക്ക്​ 36,400 കോടി ജി.എസ്​.ടി നഷ്​ടപരിഹാരം വിതരണം ചെയ്​തു

ന്യൂഡൽഹി: കേന്ദ്രത്തിൽനിന്ന്​ സംസ്​ഥാനങ്ങൾക്ക്​ ലഭിക്കേണ്ട ചരക്കുസേവന നികുതി നഷ്​ടപരിഹാര തുക വിതരണം ചെയ്​തതായി ധനകാര്യ മ​ന്ത്രാലയം. 2020 ഫെബ്രുവരി വരെയുള്ള മൂന്നുമാസത്തെ കുടിശിക തുകയായ 36,​400 കോടിയാണ്​ വിതരണം ചെയ്​തത്​. 

കോവിഡ്​ 19ൻെറയും ലോക്​ഡൗണിൻെറയും സാഹചര്യത്തിൽ സംസ്​ഥാനങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കു​ന്നതിനിടെയാണ്​ ജി.എസ്​.ടി കുടിശിക അനുവദിച്ചതെന്നും 2019 ഡിസംബർ മുതൽ 2020 ഫെ​ബ്രുവരി വരെയുള്ള മൂന്നുമാസത്തെ കുടിശികയാണ്​ നൽകിയതെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. 

ലോക്​ഡൗണിൻെറ സാഹചര്യത്തിൽ രാജ്യത്തെ ജി.എസ്​.ടി വരുമാനത്തിൽ ഗണ്യമായ കുറവ്​ രേഖപ്പെടുത്തിയിരുന്നു. ഇതോടെ ​മാർച്ച്​ മുതലുള്ള സംസ്​ഥാനങ്ങളുടെ ജി.എസ്​.ടി വിഹിതത്തിൽ കുത്തനെ കുറവുണ്ടാകും. 

Latest Videos

Full View
Tags:    
News Summary - Centre releases Rs 36,400 Crore GST compensation to States -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.