ന്യൂഡൽഹി: പാൻ കാർഡ് അഞ്ച് മിനുട്ടിനുള്ളിൽ ലഭിക്കാനുള്ള സംവിധാനം കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നു. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കൈവൈസി സംവിധാനമുപയോഗിച്ചാവും അഞ്ചു മിനുട്ടിനുള്ളിൽ പാൻകാർഡ് ലഭ്യമാവുക. വിരലടയാളം ഉൾപ്പടെയുള്ളവ സ്വീകരിച്ചാവും ഇത്തരത്തിൽ അതിവേഗത്തിൽ പാൻകാർഡ് വിതരണം ചെയ്യുക.
പുതിയ സംവിധാനം പ്രകാരം പാൻകാർഡ് ലഭിക്കുന്നതിനുള്ള രേഖകളും വിരലടയാളവും നൽകിയാൽ അഞ്ച് മിനുട്ടിനുള്ളിൽ പാൻകാർഡ് നമ്പർ ലഭിക്കും. പാൻകാർഡും വൈകാതെ തന്നെ ലഭ്യമാക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. നിലവിൽ പാൻകാർഡ് ലഭിക്കണമെങ്കിൽ മൂന്നാഴ്ചയെങ്കിലും കാത്തിരിക്കണം. മൊബൈൽ ഫോൺ വഴി ആദായനികുതി അടക്കാനും പാൻകാർഡിന് അപേക്ഷിക്കാനും പുതിയ ആപ്പും നികുതി വകുപ്പ് പുറത്തിറക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.