2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാളും വലിയ വെല്ലുവിളികളാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ നില നിൽക്കുന്നത ്. സാമ്പത്തിക തകർച്ച മറികടക്കാനുള്ള ശക്തമായ നിർദേശങ്ങൾ ബജറ്റിൽ ഇക്കുറി ഉണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ് ധരുടെ പ്രതീക്ഷ. ഇന്ത്യയുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയും കടുത്ത പ്രതിസന്ധിയേയാണ് അഭിമുഖീകരിക്കുന്നത്. വളർച് ചാ നിരക്കിലെ കുറവും തൊഴിലില്ലായ്മയും പരിഗണിക്കേണ്ട വിഷയങ്ങളാണ്. രാജ്യത്തെ ഉപഭോഗം വർധിപ്പിക്കുന്നതിനുള ്ള നിർദേശങ്ങളും ബജറ്റിൽ ഉൾപ്പെടുത്തണം.
എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന ബജറ്റ് അവതരിപ്പിക്കുക എന്നത് നിർമലാ സീതാരാമനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. കേന്ദ്രസർക്കാറിൻെറ വരുമാനം കുറയുകയാണ ്. ധനകമ്മിയും ഉയരുന്നു. ഈയൊരു സാഹചര്യത്തിൽ അധിക ഇളവുകൾ പ്രഖ്യാപിക്കുക സാധ്യമല്ല. എന്നാൽ എഫ്.എം.സി.ജി, ഓട്ടോമൊബൈൽ, റിയൽ എസ്റ്റേറ്റ്, ബാങ്കിങ് തുടങ്ങി എല്ലാ മേഖലകളും ബജറ്റിൽ ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്.
ഇതിൽ പല മേഖലകൾക്കും ഇളവുകളില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യവും ഉണ്ട്. ഉദാഹരണമായി തകർച്ചയുടെ വക്കിലുള്ള ഇന്ത്യയുടെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ കറൻസി ഉപയോഗിച്ചുള്ള ഇടപാടുകളിൽ കൂടുതൽ ഇളവ് വേണമെന്ന ശക്തമായ ആവശ്യം ബജറ്റിന് മുമ്പ് തന്നെ മുന്നോട്ട് വെച്ചിരുന്നു. വാഹനങ്ങളുടെ ജി.എസ്.ടി കുറക്കണമെന്നാണ് ഓട്ടോമൊബൈൽ വ്യവസായത്തിൻെറ പ്രധാന ആവശ്യം. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഇന്ന് ഇതേ ആവശ്യവുമായി രംഗത്തെത്തിയിയിരുന്നു.
പ്രതീക്ഷയോടെ കോർപ്പറേറ്റ് മേഖല
കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 25 ആക്കി കുറക്കണമെന്നതാണ് കോർപ്പറേറ്റ് മേഖലയുടെ പ്രധാന ആവശ്യം. ജി.എസ്.ടി ലളിതമാക്കണമെന്നും കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്. നിലവിലെ ജി.എസ്.ടിയുടെ ഘടന കമ്പനികൾക്ക് ഒട്ടും അനുയോജ്യമല്ലെന്നാണ് വിലയിരുത്തൽ. സ്ലാബുകളിൽ മാറ്റം വരുത്തി നികുതി ഘടനയുടെ പരിഷ്കരണമാണ് മേഖല ലക്ഷ്യം വെക്കുന്നത്. അധിക നിക്ഷേപത്തിനുള്ള നികുതിയിളവും ബജറ്റിൽ നിന്ന് കോർപ്പറേറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്.
കുറയുമോ ആദായ നികുതി ?
ആദായ നികുതിയാണ് മറ്റൊരു പ്രധാന മേഖല. 5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 20 ശതമാനമാണ് ആദായ നികുതി. ഇത് 15 ശതമാനമായി കുറക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് നിലവിലുള്ള നികുതി 30 ശതമാനമാണ് ഇതിലെ വരുമാന പരിധി 20 ലക്ഷമാക്കി ഉയർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
നിക്ഷേപകരുടെയും ലക്ഷ്യം നികുതിയിളവുകൾ
ഓഹരി വിപണിയും നികുതി ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്. വിപണിയിലെ ദീർഘകാല നിക്ഷേപങ്ങൾക്ക്് ചുമത്തുന്ന നികുതിയായ എൽ.ടി.സി.ജി, ഓഹരികളുടെ ലാഭവിഹതത്തിന് ചുമത്തുന്ന ഡിവിഡൻറ് ഡിസ്ട്രിബ്യൂഷൻ ടാക്സ്, സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് എന്നിവയിലെ മാറ്റങ്ങളാണ് വിപണി പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.