ന്യൂഡൽഹി: ആധാർ നമ്പറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി. രണ്ടും തമ്മിൽ ബന്ധിപ്പിക്കാന ുള്ള അവസാന തീയതി മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ആറു മാസത്തേക്ക് കൂട ി നീട്ടിയത്. ലിങ്ക് ചെയ്യാൻ സെപ്തംബർ 30വരെ സമയമുണ്ട്.
എന്നിരുന്നാലും ഏപ്രിൽ ഒന്ന് മുതൽ ആദായ നികുതി റി ട്ടേൺസ് സമർപ്പിക്കുമ്പോൾ ആധാർ നമ്പർ കൂടി വെക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. മാർച്ച് 31ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാകുമെന്ന് മാധ്യമ റിപ്പോർട്ടുകൾ വന്നതോടെയാണ് തീയതി നീട്ടിയതായി നികുതി വകുപ്പ് അറിയിച്ചത്.
CBDT issues clarification on linking of PAN with Aadhaar.
— Income Tax India (@IncomeTaxIndia) March 31, 2019
There were reports in media that PANs which are not linked with Aadhaar by 31.03.2019 may be invalidated. Now,the cut-off dt for intimating Aadhaar no & linking PAN with Aadhaar is 30.09.2019, unless specifically exempted
ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ പല തവണ മാറ്റിയിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് ഇരുരേഖകളും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഈ വർഷം മാർച്ച് 31 ആയി നിശ്ചയിച്ചത്. ആദായ നികുതി റിട്ടേൺസ് ഫയൽ ചെയ്യാൻ ആധാറും പാനും ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ വരെ 41 കോടി പാൻ കാർഡുകളാണ് രാജ്യത്ത് ഇഷ്യു ചെയ്തിട്ടുള്ളത്. ഇതിൽ 21 കോടി മാത്രമേ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളൂ.
It is also made clear that w.e.f.01.04.2019, it is mandatory to quote and link Aadhaar number while filing the return of income, unless specifically exempted.
— Income Tax India (@IncomeTaxIndia) March 31, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.