അഞ്ച്​ ലക്ഷം വരെയുള്ള ആദായനികുതി റീഫണ്ട്​ ഉടൻ നൽകുമെന്ന്​ ആദായ നികുതി വകുപ്പ്​

ന്യൂഡൽഹി: അഞ്ച്​ ലക്ഷം വരെയുള്ള ആദായ നികുതി റീഫണ്ട്​ കുടിശ്ശിക ഉടൻ നൽകുമെന്ന്​ ആദായ നികുതി വകുപ്പ്​. ട്വിറ്റ റിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. വ്യക്​തികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും റീഫണ്ട് ഉടൻ​ നൽകുമെന്ന്​ ആദായ നികുതി വകുപ്പ്​ അറിയിച്ചു. ഏകദേശം 14 ലക്ഷം നികുതിദായകർക്ക്​ പ്രയോജനപ്പെടുന്നതാണ്​ തീരുമാനം.

കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിലാണ്​ ആദായനികുതി വകുപ്പ്​ റീഫണ്ട്​ ഉടൻ നൽകാൻ തീരുമാനിച്ചത്​. ലോക്​ഡൗണിനെ തുടർന്ന്​​ രാജ്യത്തെ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നു​ണ്ട്​ ഇത്​ പരിഗണിച്ചാണ്​ തീരുമാനമെന്ന്​ ആദായ നികുതി വകുപ്പ്​ അറിയിച്ചു​.

സര്‍ക്കാരിലേക്ക് നല്‍കേണ്ട യഥാര്‍ത്ഥ ആദായനികുതിയേക്കാള്‍ കൂടുതല്‍ നല്‍കിയ നികുതിദായകന്, അധികം നല്‍കിയ തുകയാണ്​ റീഫണ്ടായി ലഭിക്കുക.

Tags:    
News Summary - Govt to give income tax refunds up to Rs 5 lakh immediately-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.