ന്യൂഡൽഹി: ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിങ്മെഷീൻ ഉൾപ്പെടെ ഗാർഹികോപകരണങ്ങളുടെയും മറ്റും നികുതികൂടി ചരക്കു സേവന നികുതി (ജി.എസ്.ടി) കൗൺസിൽ കുറച്ചതോടെ ഇനി 28 ശതമാനം എന്ന ഉയർന്ന നികുതി നൽകേണ്ട പട്ടികയിലുള്ളത് 35 ഇനങ്ങൾ മാത്രം. ജൂലൈ 27 മുതൽ പരിഷ്കരിച്ച നികുതി പ്രാബല്യത്തിൽ വരും.
സിമൻറ്, എ.സി, ഡിജിറ്റൽ കാമറ, വിഡിയോ റെക്കോർഡർ, മോേട്ടാർ വാഹനങ്ങൾ, പുകയില, വിമാനം, ഒാേട്ടാമൊബൈൽ പാർട്സ്, ടയർ തുടങ്ങിയവക്കാണ് 28 ശതമാനം നികുതി നൽകേണ്ടത്. ഒരുവർഷത്തിനിടെ ജി.എസ്.ടി കൗൺസിൽ 28 ശതമാനത്തിെൻറ പട്ടികയിലുള്ള 191 ഉൽപന്നങ്ങൾക്കാണ് നികുതി കുറച്ചത്. 2017 ജൂലൈ ഒന്നിന് ചരക്കു സേവന നികുതി പ്രാബല്യത്തിൽ വന്നേപ്പാൾ 226 ഇനങ്ങൾക്കായിരുന്നു 28 ശതമാനം നികുതി.
ഉയർന്ന നികുതിനിരക്കുള്ള ആഡംബര ഉൽപന്നങ്ങളുടെ എണ്ണം വീണ്ടും ചുരുക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. അത്യാഡംബര സാധനങ്ങൾ മാത്രം ഇതിൽ ഉൾപ്പെടുത്താനാകും സർക്കാർ ആലോചിക്കുകയെന്നാണ് വിലയിരുത്തൽ. സാനിറ്ററി നാപ്കിൻ, മാർബിളിലും കല്ലിലും മരത്തിലുമുള്ള വിഗ്രഹങ്ങൾ, സംസ്കരിച്ച പാൽ, രാഖി, സ്മാരക നാണയങ്ങൾ എന്നിവക്ക് പൂർണ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
27 ഇഞ്ചുവരെയുള്ള ടെലിവിഷൻ, വാഷിങ് മെഷീൻ, വാക്വം ക്ലീനർ, ഷേവിങ് ഉപകരണങ്ങൾ, വാട്ടർ ഹീറ്റർ, ഇലക്ട്രിക് ഇസ്തിരിപ്പെട്ടി, പെയിൻറ്, തുകൽ ഉൽപന്നങ്ങൾ, വാർണിഷ്, വാട്ടർ കൂളർ, വാട്ടർ ഹീറ്റർ, വിഡിയോ ഗെയിം, ഹെയർ ഡ്രെയർ, മിക്സർ ഗ്രൈൻഡർ, ജ്യൂസർ തുടങ്ങിയവക്കാണ് 28 ശതമാനം നികുതി 18 ശതമാനമായി കുറച്ചത്. നികുതി വീണ്ടും കുറച്ചതോടെ സർക്കാറിന് വർഷം 6,000 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.