ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്തെ ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം. ഇൗ വർഷം ആദ്യം ഫെബ്രുവരിയിൽ മാത്രമാണ് ഒരുലക്ഷം കോടി രൂപ വരുമാനം കടന്നത്. കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്.
ഒക്ടോബർ 31 വരെ 80 ലക്ഷം ജി.എസ്.ടി റിേട്ടൺ ഫയൽ ചെയ്തു. ഒക്ടോബറിലെ ജി.എസ്.ടി നികുതി 1,05,155 കോടി രൂപയാണ്. ഇതിൽ 19,193 കോടി സി.ജി.എസ്.ടിയും 5411 കോടി എസ്.ജി.എസ്.ടിയും 52,540 കോടി ഐ.ജി.എസ്.ടിയും ഉൾപ്പെടും. സെസ് ഇനത്തിൽ 8011 കോടിയും ലഭിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബറിലെ ജി.എസ്.ടി വരുമാനത്തെക്കാൾ 10 ശതമാനം അധികമാണ് ഒക്ടോബറിലേത്. സെപ്റ്റംബറിൽ 95,379 കോടിയായിരുന്നു ജി.എസ്.ടി വരുമാനം. ജി.എസ്.ടി വരുമാനം ഉയർന്നത് സാമ്പത്തിക പ്രവർത്തനങ്ങൾ പഴയ നിലയിലാകുന്നുവെന്നതിെൻറ സൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.