ജി.എസ്.ടി പിരിവിൽ 16 ശതമാനം ഇടിവ്

ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി പിരിവ് 1.41 ലക്ഷം കോടിയായി കുറഞ്ഞു. 16 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഏപ്രിലിലെ 1.68 ലക്ഷം കോടിയിൽ നിന്നാണ് ജി.എസ്.ടി പിരിവ് മേയിൽ 1.41 ലക്ഷം കോടിയായി കുറഞ്ഞത്. കഴിഞ്ഞ വർഷം മേയുമായി താരതമ്യം ചെയ്യുമ്പോൾ ജി.എസ്.ടിയിൽ 44 ശതമാനം വർധനവുണ്ടായി.

ധനകാര്യ മന്ത്രാലയമാണ് ജി.എസ്.ടി പിരിവിന്റെ പുതിയ കണക്കുകൾ പുറത്ത് വിട്ടത്. എന്നാൽ, 1.40 ലക്ഷം കോടിയെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചുവെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.

മേയിൽ സെൻട്രൽ ജി.എസ്.ടിയായി 25,036 കോടിയും സ്റ്റേറ്റ് ജി.എസ്.ടിയായി 32,001 കോടിയും ഇന്റഗ്രേറ്റഡ് ജി.എസ്.ടിയായി 73,345 കോടിയും പിരിച്ചെടുത്തു. സെസായി 10,502 കോടിയാണ് പിരിച്ചെടുത്തത്. തുടർച്ചയായ 11ാം മാസമാണ് ജി.എസ്.ടി പിരിവ് ഒരു ലക്ഷം കോടി പിന്നിടുന്നത്.

Tags:    
News Summary - GST collections fall 16% to Rs 1.41 lakh crore in May from record highs a month back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.