ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി രാജ്യത്തെ ജി.എസ്.ടി പിരിവ്. ഡിസംബറിൽ 1.15 ലക്ഷം കോടിയാണ് നികുതിയായി പിരിച്ചെടുത്തത്. 2017 ജൂലൈയിൽ പുതിയ നികുതി സമ്പ്രദായം നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് പിരിവ് ഇത്രത്തോളം ഉയരുന്നത്. ഇതിന് മുമ്പുള്ള റെക്കോർഡ് 2019 ഏപ്രിലിലെ 1.14 ലക്ഷം കോടിയുടേതാണ്.
ഈ വർഷത്തിലെ നാല് മാസവും ജി.എസ്.ടി വരുമാനത്തിൽ 2019മായി താരതമ്യം ചെയ്യുേമ്പാൾ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, സാമ്പത്തികവർഷത്തിന്‍റെ ഒന്നാം പാദത്തിന് ശേഷം ജി.എസ്.ടി വരുമാനം ഉയരുന്നത് സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുടർച്ചയായ സാമ്പത്തിക പാദങ്ങളിൽ ജി.ഡി.പിയിൽ ഇടിവുണ്ടായതോടെ ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നിരുന്നു.
21,365 കോടി കേന്ദ്ര ജി.എസ്.ടിയായും 27,804 സ്റ്റേറ്റ് ജി.എസ്.ടിയായും 57,426 കോടി ഇന്‍റഗ്രേറ്റഡ് ജി.എസ്.ടിയായും പിരിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.